ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് പുതിയ ചിത്രമൊരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കി. മാരിവില്ലിൻ ഗോപുരങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ആണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് ഇവർ നാലു പേരെയും ഒരു കാറുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പ്രമോദ് മോഹൻ ആണ്. സഹ സംവിധായകനും പ്രമോദ് തന്നെയാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാഗർ ആണ് സംഗീതം നൽകുന്നത്.
ചിത്രത്തിന്റെ ശ്യാം പ്രകാശ് എംഎസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് സംവിധായകൻ അരുൺ ബോസും ഷജൽ പി.വിയും ചേർന്നാണ്. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേ’മിലെ ‘മാരിവില്ലിൻ ഗോപുരങ്ങൾ….’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിന്റെ പേരായി നൽകിയിരിക്കുന്നത്
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…