ഇന്ദ്രജിത്ത് നായകനാകുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് പുതിയ ചിത്രമൊരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കി. മാരിവില്ലിൻ ഗോപുരങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ…

ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് പുതിയ ചിത്രമൊരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കി. മാരിവില്ലിൻ ഗോപുരങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ആണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് ഇവർ നാലു പേരെയും ഒരു കാറുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പ്രമോദ് മോഹൻ ആണ്. സഹ സംവിധായകനും പ്രമോദ് തന്നെയാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാഗർ ആണ് സംഗീതം നൽകുന്നത്.

ചിത്രത്തിന്റെ ശ്യാം പ്രകാശ് എംഎസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് സംവിധായകൻ അരുൺ ബോസും ഷജൽ പി.വിയും ചേർന്നാണ്. കോക്കേഴ്‌സ് മീഡിയ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. കോക്കേഴ്‌സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്‌ലഹേ’മിലെ ‘മാരിവില്ലിൻ ഗോപുരങ്ങൾ….’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിന്റെ പേരായി നൽകിയിരിക്കുന്നത്