ഇന്ദ്രജിത്തിന്റെ ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’തിയ്യേറ്ററിലേക്ക്!!

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’.
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രം മെയ് 10 ന് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 16 ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മാറ്റുകയായിരുന്നു. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നത്.

ഫാമിലി എന്റര്‍ടെയ്‌നര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ പ്രമോദ് മോഹനാണ്. വിനായക് ശശികുമാറാണ് വരികള്‍ ഒരുക്കിയത്.

ഛായാഗ്രഹണം ശ്യാമപ്രകാശ് എംഎസ് നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി വിയും അരുണ്‍ ബോസും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കെ ആര്‍ പ്രവീണ്‍, കോ ഡയറക്ടര്‍ പ്രമോദ് മോഹന്‍, പ്രൊജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ റിസണന്‍സ് ഓഡിയോസ്.

ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍ ശരണ്‍ എസ്, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ് റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി ഹൈപ്പ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago