ഇന്ദ്രജിത്തിന്റെ ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’തിയ്യേറ്ററിലേക്ക്!!

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി…

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’.
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രം മെയ് 10 ന് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 16 ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മാറ്റുകയായിരുന്നു. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നത്.

ഫാമിലി എന്റര്‍ടെയ്‌നര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ പ്രമോദ് മോഹനാണ്. വിനായക് ശശികുമാറാണ് വരികള്‍ ഒരുക്കിയത്.

ഛായാഗ്രഹണം ശ്യാമപ്രകാശ് എംഎസ് നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി വിയും അരുണ്‍ ബോസും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കെ ആര്‍ പ്രവീണ്‍, കോ ഡയറക്ടര്‍ പ്രമോദ് മോഹന്‍, പ്രൊജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ റിസണന്‍സ് ഓഡിയോസ്.

ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍ ശരണ്‍ എസ്, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ് റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി ഹൈപ്പ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.