‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ കൊച്ചിയില്‍ ചിത്രീകരണം തുടരുന്നു!!

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ബോസ് ആണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരുകയാണ്.

മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് കോക്കേഴ്‌സ്. സംഗീത സംവിധായകന്‍ വിദ്യാസഗറും ഒത്തുചേരുന്ന ചിത്രമാണെന്ന പ്രത്യേകതയും ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ക്കുണ്ട്.

കോക്കേഴ്‌സ് തന്നെ നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിലെ ഗാനമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍….’. ഗാനത്തിന്റെ വരികള്‍ തന്നെയാണ് പുതിയ ചിത്രത്തിന്റ പേരും എന്നത് ശ്രദ്ധേയമാണ്.

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശ്യാമപ്രകാശ്. എം.എസ് ആണ്. ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും, അരുണ്‍ ബോസും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ.ആര്‍. പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോന്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ശരണ്‍ എസ്,എസ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.