സൈഗുവിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി മഷൂമ്മി!!! സ്വന്തം കുഞ്ഞ് എത്തിയാലും ഈ സ്‌നേഹം തുടരണമെന്ന് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളാണ് ബഷീര്‍ ബഷിയും കുടുംബവും. ഇപ്പോഴിതാ ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായിരിക്കുകയാണ്. കുടുംബ അടുത്ത കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന് വീഡിയോയിലൂടെ അറിയിച്ചിരുന്ന.ു

മഷൂറ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ സുഹാനയുടേയും മക്കളുടേയും പ്രതികരണവും ഉള്‍പ്പെടുത്തിയുള്ള വീഡിയോ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു. ഇപ്പോഴിതാ
സുഹാനയുടെ ഇളയ മകനായ സൈഗുവിന്റെ പിറന്നാളാഘോഷ വീഡിയോയാണ് മഷൂറ പങ്കുവച്ചിരിക്കുന്നത്.

സൈഗുവിന് അഞ്ച് വയസായെന്നും പിറന്നാളുകാരന് സര്‍പ്രൈസൊരുക്കുകയാണ് താനെന്ന് പറഞ്ഞാണ് മഷൂറ എത്തിയത്. സൈഗുവിന് ഏറെ പ്രിയപ്പെട്ട ചിക്കന്‍ ബിരിയാണിയായിരുന്നു മഷൂമമ്മി ഉണ്ടാക്കിയത്. സുഹാന പായസമായിരുന്നു തയ്യാറാക്കിയത്.

അഞ്ച് വയസായിട്ടും സെഗുവിനെ വാവയെന്നാണ് മഷൂറ വിളിക്കുന്നത്, ഇതിനെക്കുറിച്ച് സുഹാന ചോദിച്ചപ്പോള്‍ കിളവനായ എന്നെ ബേബിയെന്ന് വിളിക്കുന്ന ഇവള്‍ക്ക് അവനെ വാവയെന്നൊക്കെ വിളിക്കാമെന്നാണ് ബഷീറിന്റെ മറുപടി.

വീഡിയോയ്ക്ക് താഴെ സൈഗുനും മഷൂറക്കും ആശംസകള്‍ നിറയുകയാണ്. മഷൂറ ആഗ്രഹിക്കുന്നത് പോലെ തന്നെ ഇരട്ടക്കുട്ടികളാവട്ടെ. നിങ്ങളാഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും അങ്ങനെ കുറേ കമന്റുകളാണ് നിറയുന്നത്. മാക്സിമം നന്നായി ഞാന്‍ കെയര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു ബഷീറിന്റെ കമന്റ്. ആശംസ അറിയിച്ചവരോടെല്ലാം തിരിച്ച് നന്ദിയും പറഞ്ഞിരുന്നു.

അതേസമയം, സ്വന്തം കുഞ്ഞ് എത്തിയാലും സൈഗുവിനോടും സുനുവിനോടും വേര്‍തിരിവ് കാണിക്കരുത്. മഷൂമ്മി ഒരിക്കലും അവരെ മാറ്റിനിര്‍ത്തില്ലെന്ന് അവര്‍ക്കും അറിയാം. അവരെ സ്വന്തം മക്കളായിട്ട് തന്നെയാണ് കാണുന്നത് എപ്പോഴും അങ്ങനെ വേണമെന്നാണ് ഒരു ആരാധകന്റെ ഉപദേശം.

പതുക്കെ നടക്കണം, കൂടുതല്‍ കുനിയരുത്, ഒരുപാട് വെള്ളം കുടിക്കണം. ആദ്യത്തെ മൂന്ന് മാസം നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു കരുതലോടെ മറ്റൊരാളുടെ നിര്‍ദേശം.

ഇടവും വലവും നില്‍ക്കുന്ന രണ്ട് ഭാര്യമാരാണ് തന്റെ ജീവിതത്തിന്റെ വിജയരഹസ്യമെന്ന് ബഷീര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു ബഷീര്‍.

Anu B