വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ് ; ആ ചെയ്തത് ശരിയായില്ല ! തിരിച്ചുവരവിനൊരുങ്ങി മാതു !

Follow Us :

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മാതു. 90 കാളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചെന്നൈക്കാരി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച താരം അവസാനമായാണ് മലയാള സിനിമയിലേയ്ക്ക് എത്തിയത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മാതുവിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. ഇന്നിപ്പോൾ മാതുവിന്റെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. അഭിമുഖത്തിൽ സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചെല്ലാമാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ”ഭര്‍ത്താവ് വലിയ പിന്തുണയുമായി കൂടെയുണ്ട്. ടിക് ടോകില്‍ വീഡിയോസ് ചെയ്യാമെന്ന് അദ്ദേഹം പറയാറുണ്ട്. മക്കള്‍ തന്റെ സിനിമകള്‍ കാണാറുണ്ട്. വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്. മമ്മീ നിങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് പോവുന്നുണ്ടോന്ന് അവർ ചോദിക്കും. ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് അവരുടെ ആഗ്രഹം. അടുത്തിടെ കാലിഫോര്‍ണയില്‍ പോയപ്പോള്‍ എന്നോട് ഹോളിവുഡില്‍ അഭിനയിക്കാനാണ് അവർ പറഞ്ഞത്. എന്റെ സിനിമ കണ്ട് ഏറ്റവും കൂടുതല്‍ അഭിപ്രായം പറയുന്നത് അമ്മയാണ്. നീ അങ്ങനെ ചെയ്യണമായിരുന്നു. ആ ചെയ്തത് ശരിയായില്ല, എന്നൊക്കെ ചൂണ്ടി കാണിക്കുന്ന ആളാണ് തന്റെ അമ്മ. ഇപ്പോള്‍ വന്നിട്ടും നീ അങ്ങനെ, ചെയ്യ് ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറയും. ഇനി കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരുവിധം എല്ലാവരെയും കൂടെ മുന്‍പ് അഭിനയിച്ചിട്ടുണ്ട്.’ എന്നായിരുന്നു മാതു പറഞ്ഞത്.