ഈ ജീവിത വിജയം എല്ലാവർക്കും പ്രചോദനമാക്കട്ടെ, ആനി ശിവയ്ക്ക് ആശംസകളുമായി ലാലേട്ടൻ

നിലവിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ ചർച്ചയായിരിക്കുന്നത് വർക്കല എസ്,ഐയായി ചുമതലയേറ്റ ആനി ശിവയെ കുറിച്ചാണ്. നീണ്ട പത്ത് വർഷങ്ങൾക്ക് മുൻപ് വർക്കല ശിവഗിരി തീർതഥാടന സമയത്ത് ഐസ്ക്രീമും അതെ പോലെ നാരങ്ങാ വെള്ളവും വിറ്റിരുന്ന ആനി ശിവയുടെ ആ കഥ കേരള സമൂഹം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. കേരള പോലീസിൽ 2016ൽ കോൺസ്റ്റബിളായി പ്രവേശിച്ച ആനി അഞ്ചു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വർക്കല പോലീസ് സ്റ്റേഷനിൽ എസ്.ഐയായി ചുമതലയേറ്റിരിക്കുകയാണ്.

anni siva

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ  ആനിയെ ശിവയ്ക്ക് ആശംസകളുമായി അനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതെ പോലെ  ഇപ്പോളിതാ മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലും ആനി ശിവയ്ക്ക് ആശംസയുമായിയെത്തിയിരിക്കുകയാണ്. ”നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ” എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

annie3

ആനി ശിവയുടെ ഫേസ്ബുക്കിന്റെ  പൂർണരൂപം ഇങ്ങനെ….

തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയില്‍ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് 2014 ജൂണിലായിരുന്നു ഞാന്‍ ജോയിന്‍ ചെയ്തത്. ആഗസ്റ്റ് രണ്ടിന്  നടന്ന എസ്‌ഐ പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാന്‍ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങള്‍ മേടിച്ചു തന്നതും പഠിക്കാന്‍ പ്രോത്സാഹനം തന്നതും.അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈന്‍ഡ് സ്റ്റഡിക്കു കിട്ടി. അഭിയും (അഭിലാഷ് എ അരുള്‍) രാകേഷും (രാകേഷ് മോഹന്‍).

anie-siva.2

നമ്മള്‍ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാന്‍ ഇരിക്കും. ഞാന്‍ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളില്‍ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു.വൈകുന്നേരം മൂന്നര മണി ആകുമ്പോള്‍ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓള്‍ഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാര്‍ട്ട് ചെയ്തു മോന്റെ സ്‌കൂളില്‍ എത്തുമ്പോള്‍ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി.

 

Vishnu