ഇപ്പോഴാണ് ആ രഹസ്യം തുറന്ന് പറയാന്‍ സമയമായത്!!.. മായാ വിശ്വനാഥിനെ ഓര്‍മ്മയില്ലേ? താരം പറഞ്ഞത് കേട്ടോ?

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മായാവിശ്വനാഥ്. ഒരുപാട് സീരിയലുകളിലും അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ അഭിനയ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ഈ നടി. ആള്‍രൂപങ്ങള്‍ എന്ന സിനിമയില്‍ കരുത്തുറ്റ നായികവേഷം ചെയ്ത് താരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോള്‍ ആറ് കൊല്ലത്തില്‍ അധികമായി താരം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. മലയാള മിനിസ്‌ക്രീനില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാവിശ്വനാഥ്. മിനിസ്‌ക്രീനിലെ ഒഴിവാക്കാന്‍ കഴിയാത്ത ഒരു മുഖമായിയുന്നു മായയുടേത്. പ്രേംകുമാര്‍ സി.വി സംവിധാനം ചെയ്ത ആള്‍രൂപങ്ങള്‍ സിനിമയില്‍ നന്ദു ആയിരുന്നു മായയുടെ നായകന്‍. എന്നാല്‍ ആറ് ഏഴ് വര്‍ഷമായി മലയാളി മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനില്‍ നിന്നും താരം വിട്ടുനില്‍ക്കുകയാണ്. എന്നാലിപ്പോഴിതാ താരം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ലാലേട്ടന്റെ ആറാട്ട് എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിവരാന്‍ തുടങ്ങുന്നത്.

26 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ള താന്‍ അഭിനയം നിര്‍ത്തിയിട്ടില്ല എന്നും മൂന്ന് ചിത്രങ്ങളില്‍ കരാറൊപ്പിട്ടു ഉണ്ടെന്നു താരം അറിയിച്ചിട്ടുണ്ട്. അതേസമയം, കാലമിത്ര കഴിഞ്ഞിട്ടും സൗന്ദര്യത്തിന് ഒരു മങ്ങലും സംഭവിക്കാത്തതിന്റെ രഹസ്യവും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സിനിമാ ഷൂട്ടിംഗിന്റെ സമയത്ത് ഒരു കഥാപാത്രത്തിനുവേണ്ടി കുറച്ചു വണ്ണം കൂട്ടേണ്ടി വന്നിരുന്നു, അതിനുശേഷമാണ് നാച്ചുറോപ്പതി സെന്റര്‍നെ കുറിച്ച് അറിയുന്നതും ചികിത്സതേടി സ്ലിം ആവുന്നതും. നടി ലെനെയാണ് തനിക്ക് സെന്ററിനെ കുറിച്ച് പറഞ്ഞു തന്നത് എന്നും മായ കൂട്ടിച്ചേര്‍ക്കുന്നു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago