ലേഡി മമ്മൂട്ടി എന്ന് വിശേഷണം! 40 വയസ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു; മായ വിശ്വനാഥിന്റെ മറുപടി

Follow Us :

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ഒരിപിടി മികച്ച വേഷങ്ങളിലൂടെ മലയാളികൾക്ക് പമനം കവർന്ന താരമാണ് മായ വിശ്വനാഥ്. മമ്മൂട്ടിയെ പോലെ പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണ് താരത്തിനെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടെ ഏഴ് വർഷത്തോളം താരം അഭിനയ ലോകത്ത് നിന്ന് മാറി നിന്നിരുന്നു.

ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ ടീമിന്റെ ആറാട്ട് സിനിമയിലൂടെയാണ് പിന്നീട് തിരിച്ചെത്തിയത്. പിന്നീട് സിനിമകളും നിരവധി ഫോട്ടോഷൂട്ട് ഒക്കെയായി സജീവമാണ് താരം. 40 വയസ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു എന്ന ചോദ്യം താരം നേരിട്ടിരുന്നു. ഒരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുക്കവേ ഈ ചോദ്യത്തിന് നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.

‘നമ്മൾ കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ചു ഓർക്കാനോ മോശപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനോ നിൽക്കരുത്. ഉള്ള സമയം അത്രയും സന്തോഷത്തോടെ ജീവിക്കാൻ ആണ് തനിക്ക് താത്പര്യം. ജീവിതം ആസ്വദിക്കുക അതാണ് ഏറ്റവും വലിയ കാര്യം. ഓർമ്മകളും സങ്കൽപ്പങ്ങളും അങ്ങനെ മറക്കുക. പ്രെസൻസിൽ ജീവിക്കുക. അതാണ് വേണ്ടത്. സങ്കല്പം നമുക്ക് വേണ്ടേ വേണ്ട. സങ്കല്പം വച്ചിട്ട് പ്രതീക്ഷകൾ വയ്ക്കുമ്പോൾ ആണ് നമ്മൾ കിട്ടാത്ത കാര്യത്തിന് വേണ്ടി ദുഖിക്കേണ്ടി വരുന്നത് അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരു പ്രതീക്ഷയും സങ്കല്പ്പങ്ങളും സൂക്ഷിക്കാത്ത ആളാണ് ഞാൻ. വരുമ്പോൾ വരട്ടെ കിട്ടുമ്പോൾ കിട്ടട്ടെ എന്നാണ് എന്റെ രീതി’- മായ പറഞ്ഞു.

‘ഓരോ ആളുകൾക്കും കാഴ്ചപ്പാടുകൾ വേറെയാണ്. എന്റെ കാഴ്ചപ്പാട് ഇങ്ങനെ ആണ്. ഇതിൽ ശരിയോ തെറ്റോ അത് എന്റെ മാത്രമാണ്. ഹോബി ആയിട്ടല്ല പുസ്തകങ്ങൾ വായിക്കുന്നത്. അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്റെ രീതി അതാണ് .കുട്ടിക്കാലം ഞാൻ പുസ്തകങ്ങൾ ആയിരുന്നു വായിക്കുന്നത്, ഒരിക്കലും കളിപ്പാട്ടങ്ങൾ അല്ല എനിക്ക് പപ്പ വാങ്ങിത്തന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്നും ഞാൻ എന്റെ ജീവിതത്തോട് ചേർത്ത് വയ്ക്കുന്നത് പുസ്തകങ്ങൾ ആണ്’ – മായ കൂട്ടിച്ചേർത്തു.