Categories: Film News

ഒരു പക്ഷേ പത്താന്റെ രണ്ടാം ഭാഗം സംഭവിച്ചേക്കാം സംവിധായകൻ സിദ്ധാർഥ് ആനന്ദ്

‘ഷാരൂഖ് ഖാൻ നായകനായി എത്തിയ പുതിയ സിനിമയാണ് പത്താൻ. ചിത്രത്തിനെതിരെ വലിയ ബഹിഷ്‌കാരണ ആഹ്വാനമായിരുന്നു റിലീസിനുമുൻപെ ഉണ്ടായിരുന്നത്. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ബോക്സ്ഓഫീസിൽ കുതിക്കുകയാണ് പത്താൻ. ആഗോള തലത്തിൽ 700 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ റിപ്പോർട്ട്.

 

ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണ്.അതേസമയം വിവാദങ്ങൾ നിറഞ്ഞു നിന്ന സമയത്ത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരഭിപ്രായവും രേഖപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രതികരിച്ചിരിക്കുകയാണ് പത്താന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദ്.

ചിത്രത്തിൽ അപകടകരമായി ഒന്നുമില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. കാരണം ആ സമയത്ത് അവർ സിനിമ കണ്ടിട്ടില്ലായിരുന്നു. പിന്നീട്, അവർ പത്താൻ കണ്ടു, വലിയ വിജയമാക്കി. അതോടെ ബോയ്‌കോട്ട് വാദികളുടെ അജണ്ടകൾ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർഥ് ആനന്ദ് പറഞ്ഞത്. അതോടൊപ്പം പത്താന്റെ രണ്ടാം ഭാഗം സംഭവിച്ചേക്കാം എന്നും സിദ്ധാർഥ് ആനന്ദ് പറഞ്ഞു. സിദ്ധാർത്ഥ് ആനന്ദിന് പത്താൻ2 ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാനത് ചെയ്യുമെന്നും നിർമാതാക്കൾ തുടർഭാഗം ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ബഹുമതിയാണ് എന്നാണ് ഷാരൂഖ് ഖാന് പറഞ്ഞിരിക്കുന്നത്

Aiswarya Aishu