പ്രശസ്ത സെലിബ്രിറ്റി ഡാന്‍സ് ടീച്ചര്‍ ഇപ്പോള്‍ ‘മായിക’യുടെ കൊറിയോഗ്രാഫര്‍.. മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു!!

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌നയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആണ് മായിക. പാട്ടിന് പുറമെ നൃത്തത്തിന് കൂടി പ്രാധാന്യം നല്‍കി പുറത്തിറക്കിയ വീഡിയോയില്‍ നര്‍ത്തകിയും ടെലിവിഷന്‍ അവതാരികയുമായ ദീപ്തി വിധു പ്രതാപും എത്തുന്നുണ്ട്. ജ്യോത്സ്‌നയുടെ തന്നെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ട വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതായാണ് ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

സുമേഷ് ലാലാണ് ഈ വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗിരീഷ് കുമാറാണ് മായികയ്ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. വിനു ജനാര്‍ദനന്‍ സ്‌ക്രീന്‍ പ്ലേ, ഫിക്ഷന്‍ സ്‌ക്രിപ്റ്റ്, അസോസിയേറ്റ് ഡയറക്ഷന്‍ എന്നിവ കൈകാര്യം ചെയ്തു. വണ്ടര്‍വാള്‍ മീഡിയ വീഡിയോ ഒരുക്കി. പാട്ടിനൊപ്പം മ്യൂസിക് ആല്‍ബത്തിലെ ദീപ്തിയുടെ നൃത്തച്ചുവടുകളും ശ്രദ്ധ നേടുകയാണ്. മായികയുടെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, സെലിബ്രിറ്റി നര്‍ത്തകിമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍ അബ്ബാദ് റാം മോഹന്‍ ആണ്.

മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും നൃത്തം അഭ്യസിക്കുന്നത് അബ്ബാദ് റാം മോഹന് കീഴിലാണ്. അശ്വതി ശ്രീകാന്ത്, അശ്വതിയുടെ മകള്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്, രഞ്ജിനി ഹരിദാസ്,അമൃത സുരേഷ്, ഗീതുമോഹന്‍ദാസിന്റെ മകള്‍ ആരാധന എന്നിവരുടെയെല്ലാം നൃത്ത അദ്ധ്യാപകനാണ് അബ്ബാദ് റാം മോഹന്‍. മായികയില്‍ നൃത്തം അവതരിപ്പിച്ച് എത്തിയ ദീപ്തിയുടെ പേര്‍സണല്‍ കോറിയോഗ്രാഫര്‍ കൂടിയായ അബ്ബാദ്, ആശ ശരത്, സ്വാസിക വിജയ്, സ്‌നേഹ ശ്രീകുമാര്‍

എന്നിവര്‍ക്കൊക്കെ നിരവധിതവണ നൃത്തസംവിധാനം ചെയ്ത് നല്‍കിയിട്ടുണ്ട്. ആര്‍.എല്‍.വി കോളേജില്‍ നിന്ന് ബിരുദാനന്ത ബിരുദത്തില്‍ ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ് അബ്ബാദ്. എ.ഡി.എസ് ഓണ്‍ലൈന്‍ ഡാന്‍സ് സ്‌കൂളിലെ മുഴുവന്‍ സമയ നൃത്ത അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം.

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മായിക തന്റെ കരിയറിലെ ഒരിക്കലും മറക്കാനാവാത്ത ഒരു എക്‌സ്പീരിയന്‍സ് ആണെന്നാണ് അബ്ബാദ് പറയുന്നത്.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago