Film News

ശുദ്ധ വിഡ്ഢിത്തരമാണ് അന്ന് പ്രചരിച്ച ആ വാർത്ത! ഇന്നും അതെങ്ങെനെ വന്നു എന്നെനിക്ക് മനസിലാകുന്നില്ല,  മീന

ഒരിടക്ക് സോഷ്യൽ മീഡിയിൽ വന്ന വാർത്ത ആയിരുന്നു ധനുഷും, മീനയും പ്രണയത്തിൽ എന്ന്, എന്നാൽ ആ വാർത്തയോടെ പ്രതികരിച്ചെത്തിയിരിക്കുകയാണ് മീന, ശുദ്ധവിഡ്ഢിത്തരമാണ് അന്ന് പ്രചരിപ്പിച്ച ആ വാർത്ത, അങ്ങനൊരു വാർത്ത എങ്ങനെ വന്നതെന്ന് മനസിലാകുന്നതേയില്ല നടി പറയുന്നു. കുറെ ആളുകൾ തന്നെ കുറിച്ച് ഇങ്ങനുള്ള വാർത്തകൾ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇങ്ങനെ വാർത്ത ഇറക്കുന്നവരെ എനിക്ക് സഹായിക്കാൻ കഴിയില്ല ചിരിച്ചുകൊണ്ട് മീന പറയുന്നു

തനിക്ക് എതിരെ വരുന്ന ഗോസിപ്പുകളെ എങ്ങനെ നേരിടും എന്ന് അഭിമുഖത്തിലെ ചോദ്യത്തിനാണ് നടി ധനുഷ് പ്രണയ സംബന്ധമായ ഈ ഒരു മറുപടി നൽകിയത്, മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചതോട് ഒരുപാട് ഗോസിപ്പുകൾ നടിക്കെതിരെ എത്തിയിരുന്നു, എന്നാൽ തന്റെ മകൾ ആണ് ഇനിയുമുള്ള ജീവിതമെന്നു നടി മുൻപൊരിക്കൽ പറഞ്ഞിരുന്നു

മീന ഇപ്പോൾ മലയാളത്തിൽ ചെയ്യുന്ന പുതിയ ചിത്രമാണ് ആനന്ദപുരം ഡയറീസ്, ചിത്രത്തിൽ കോളേജ് സ്റ്റുഡന്റിന്റെ വേഷത്തിലാണ് നടി എത്തുന്നത്, ബാലതാരമായി സിനിമ മേഖലയിൽ എത്തിയ നടിയാണ് മീന, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ മലയാളത്തിൽ സജീവമായിരിക്കുകയാണ്,

 

Suji