Film News

അന്നും ,ഇന്നും   അദ്ദേഹവുമായി നല്ല സൗഹൃദമാണ്! മകൾ ഇന്ന് ആസ്വദിക്കുന്ന പല കാര്യങ്ങളും ഞാൻ മുൻപ് മിസ് ചെയ്യ്തിട്ടുള്ളത്, മീന

മലയാള സിനിമയിൽ നല്ലൊരു താര ജോഡി തന്നെയാണ് മോഹൻലാലും, മീനയും,ഇരുവരും ഒന്നിച്ചു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ നടി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അന്നും ഇന്നും അദ്ദേഹവുമായി നല്ല സൗഹൃദം ആണ് പങ്കുവെക്കുന്നത്, വർണ്ണ പകിട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ഞങ്ങൾ നല്ല സൗഹൃദത്തിൽ ആയിരുന്നു, വർഷങ്ങൾ കഴിയും തോറും ആ സൗഹൃദം കൂടിയിട്ടേ ഉള്ളൂ മീന പറയുന്നു

അതിപ്പോൾ സിനിമയിൽആയാലും അല്ലെങ്കിലും അദ്ദേഹവുമായി നല്ല സൗഹൃദം പങ്കുവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്, മീന പറയുന്നു അതോടൊപ്പം മകളുടെ വിശേഷവും താരം പങ്കുവെച്ചു, ഷൂട്ടിംഗ് ഇല്ലാത്ത സമയത്തു താൻ നല്ലവണ്ണം കിടന്നുറങ്ങും, അതില്ലെങ്കിൽ മകളുടെ പുറകിന് ആയിരിക്കും, താൻ ഒരു അമ്മയാണല്ലോ അവളിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്യാൻ ഉണ്ട്, സ്കൂളിൽ പേരന്റ്സ് മീറ്റിംഗിന് പോകാറുണ്ട് അവിടെ ഞാൻ നൈനികയുടെ അമ്മയായാണ് ചെല്ലുന്നത്

എന്നാൽ അവിടെ ചെന്നാൽ ഒരു സെലിബ്രെറ്റി ആയിട്ടാണ് അവർ കാണുന്നത്, പിന്നെ മകളോട് പഠിത്ത൦ കഴിഞ്ഞു അവൾക്ക് എന്ത് വേണമെങ്കിലും ചൂസ് ചെയ്യാമെന്നു ഞാൻ പറഞ്ഞിട്ടുണ്ട് , ഇപ്പോൾ അവൾ പഠനവും, സുഹൃത്തുക്കളുമായി കറക്കവും മറ്റുമാണ്, ശരിക്കും എനിക്ക് മുൻപ് മിസ് ചെയ്യ്തതെല്ലാം അവൾ ഇപ്പോൾ ആസ്വദിക്കുന്നുണ്ട് മീന പറയുന്നു

Suji