Film News

ആ കഥാപാത്രം അഭിനയിക്കാൻ പറ്റാഞ്ഞതിൽ ഒരുപാട് ദുഃഖമുണ്ട്! അതിന് കാരണക്കാരി അമ്മ, മീന

വെത്യസ്ത വേഷങ്ങളിൽ എല്ലാ ഭാഷകളിലും നിറസാനിദ്യമായ ഒരു നടിയാണ് മീന, ഇപ്പോൾ താരം തന്റെ അമ്മയുടെ വാക്ക് കേട്ടുകൊണ്ട് നഷ്ട്ടപെട്ട കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ  അഭിമുഖത്തിൽ, ആ സമയത്തൊക്കെ തനിക്ക് കരിയറിൽ നല്ല കഥാപത്രങ്ങൾ ചെയ്യ്തുകൊണ്ടിരിക്കുകയാണ്, അപ്പോൾ വന്ന ഒരു നെഗറ്റീവ് കഥാപത്രത്തെ അമ്മയുടെ വാക്ക് കാരണം തനിക്ക് നഷ്ടപെട്ടത്, അതിൽ എനിക്ക് ഒരുപാട് ദുഃഖം തോന്നിയിരുന്നു നടി പറയുന്നു

ഒരു തവണ അമ്മ പറഞ്ഞത് താൻ കേൾക്കാതിരിക്കണമായിരുന്നു, തനിക്ക് നഷ്ട്ടപെട്ട കഥപാത്രം രജനി സാർ ചെയ്യ്ത പടയപ്പ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥപാത്രമായ നീലാംബരി ആയിരുന്നു, എനിക്കായിരുന്നു രമ്യാകൃഷ്ണൻ ചെയ്യ്ത നീലാംബരി എന്ന കഥപാത്രത്തെ ചെയ്യാൻ ആദ്യം അവസരം ലഭിച്ചത്, എന്നാൽ അമ്മ പറഞ്ഞു രജനി സാറിനൊപ്പം പോസറ്റീവ് കഥാപത്രങ്ങൾ അഭിനയിച്ച നിനക്ക് ഈ നെഗറ്റീവ് റോൾ ശരിയാകില്ല എന്ന്

തന്റെ ഇമേജിനെ ശരിയാവില്ല എന്ന് അമ്മ പറഞ്ഞപ്പോൾ താനും അതിന് സമ്മതിക്കുകവായിരുന്നു മീന പറയുന്നു, പക്ഷെ ഒരു നടി എന്ന രീതിയിൽ നീലാംബരി തനിക്ക് നല്ലൊരു വെല്ലുവിളി ആയിരുന്നു, ആ ചിത്രം ഹിറ്റ് ആയതോ അല്ലെങ്കിൽ രമ്യ ആ വേഷം സ്വീകരിച്ചതിലോ അല്ല തന്റെ ദുഃഖം ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ വത്യസ്തമായ വേഷം ചെയ്യുക എന്നതാണ് ആ അവസരം നഷ്ട്ടപെടുത്തിയതിലാണ് മീന പറയുന്നു

 

Suji