Film News

ടോവിനോയും, നിവിനും തന്നെ ഒരു അമ്മാവനെപോലെയാണ് കരുതുന്നത് അതിന്റെ കാരണത്തെ കുറിച്ച്; പൃഥ്വിരാജ്

മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ, ഇപ്പോൾ താരം മലയാള സിനിമയിലെ ഇന്നത്തെ യുവ നടന്മാരായ ടോവിനോ തോമസിനെയും, നിവിൻ പോളിയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ടോവിനോയും, നിവിനും തന്നെ ഒരു അമ്മാവനെപോലെയാണ് കാണുന്നത്. തമാശ രൂപേണ പൃഥ്വിരാജ് പറയുന്നു എന്നാൽ അതിനൊരു കാരണമുണ്ട് നടൻ വ്യക്തമാക്കി

വിജയത്തിൽ അമിതമായി ഒരുപാട് സന്തോഷിക്കരുത്, കാരണം  പരാജയം വരുമ്പോൾ നമ്മൾക്ക് പേടി ഉണ്ടാകില്ല, അങ്ങനൊരു പേടി വന്നാലേ വീണ്ടും വീണ്ടും നമ്മൾ അത് നന്നാക്കാനായി ശ്രമിക്കൂ, ഇപ്പോൾ നമ്മളുടെ മൂന്ന് സിനിമകൾ വിജയിച്ചു എന്നാൽ അടുത്തത് വിജയിക്കുമോ എന്ന ഭയം നമ്മളിൽ ഉണ്ടാകും ഈ മൂന്ന് സിനിമകളിൽ ഉണ്ടായത് അടുത്തതിലും ഉണ്ടാകുമോ എന്ന ഭയമാണ് അങ്ങനെ പേടിച്ചു തുടങ്ങുമ്പോൾ പ്രശ്നമാണ് അതുകൊണ്ട് വിജയത്തിനെയും, പരാചയത്തിനെയും ഒരുപോലെ പേടിക്കണം അതുമായി മുനോട്ടു പോകണം ഇത് ഞാൻ അവരോടു പറഞ്ഞുകൊടുത്തിട്ടുണ്ട് പൃഥ്വിരാജ് പറയുന്നു

മലയാളി പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതം, ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്, ബ്ലെസ്സി സംവിധാനം ചെയ്യ്ത ഈ ചിത്രം മാർച്ച് 28  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്

 

Suji