അങ്ങനെ പ്രശ്‌നമുണ്ടെന്ന് ആദ്യം അറിഞ്ഞില്ല, അറിഞ്ഞപ്പോഴേക്കും കൈവിട്ടുപോയി!!! ഭര്‍ത്താവിന്റെ മരണകാരണം വ്യക്തമാക്കി മീന

സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. ഈ വര്‍ഷം ജൂണിലാണ് മീനയെയും മകളെയും വിട്ട് ചികിത്സയിലിരിക്കെ സാഗര്‍ യാത്രയായത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാസാഗര്‍ മരിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയക്ക് കാത്തു നില്‍ക്കവെയാണ് സാഗര്‍ മരിച്ചത്. അണുബാധ മൂലം അവയങ്ങളുടെ പ്രവര്‍ത്തനം നിലച്ചായിരുന്നു മരണം.

പ്രിയതമന്റെ മരണ ശേഷം മീനയെ ചേര്‍ത്ത് പിടിച്ച് സിനിമാലോകത്തെ സുഹൃത്തുക്കള്‍ എത്തിയിരുന്നു. കലാമാസ്റ്റര്‍, രംഭ, ഖുശ്ബു ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ മീനയ്‌ക്കൊപ്പം നിന്ന് നടിയെ ആശ്വസിപ്പിച്ചിരുന്നു. സുഹൃത്തുക്കള്‍ മീനയെ ഒറ്റപ്പെടുത്താതെ ആഘോഷങ്ങളിലെല്ലാം പങ്കുചേര്‍ത്തു, മീനയെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.

ഇപ്പോഴിതാ ഭര്‍ത്താവിന്റെ മരണം കാരണം ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് മീന. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. കൊവിഡ് പടരുന്ന സമയത്ത് മരണപ്പെട്ടതിനാല്‍ കൊവിഡ് ബാധയാണ് മരണകാരണമെന്നും പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിന് ശ്വാസകോശ സംബന്ധമായ അണുബാധ വരാനുണ്ടായ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മീന. ബാഗ്ലൂരില്‍ അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റില്‍ നിറയെ പ്രാവുകള്‍ ഉണ്ടായിരുന്നു. അവയുടെ തൂവലുകളും കാഷ്ഠവുമുള്ള വായു ശ്വസിച്ചതിനാലാണ് സാഗറിന് ശ്വാസ തടസ്സം വന്നത്.

ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞില്ല. കൊവിഡ് വന്ന് പോയ ശേഷമാണ് ആരോഗ്യം മോശമായത്. അത് അവയവ മാറ്റം വരെ ആലോചിച്ചിരുന്നു. പൊതുവെ കൊവിഡ് ശ്വാസകോശത്തെയാണ് ബാധിക്കുക. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ ആദ്യമേ പ്രശ്‌നങ്ങളുള്ളതിനാല്‍ അത് ഗുരുതരമാവുകയായിരുന്നു എന്നും മീന പറഞ്ഞു.

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം താന്‍ വേദനയെ അതിജീവിച്ചതും മീന പങ്കുവയ്ക്കുന്നു. കുടുംബത്തിന്റെ സുഹൃത്തുക്കളുടെയും പിന്തുണ വലുതായിരുന്നു. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അമ്മയെ കണ്ടാണ് വളര്‍ന്നത്. അതിനാലായിരിക്കാം തനിക്കും ഈ സാഹചര്യത്തെ ധൈര്യത്തോടെ നേരിടാനായത്.

സിനിമയില്‍ വളരെയധികം സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷെ ഞങ്ങള്‍ പരസ്പരം സന്തോഷ നിമിഷങ്ങളായിരുന്നു പങ്കുവെക്കാറുണ്ടായിരുന്നത്. ഇത്തരമാെരു വിഷമഘട്ടത്തില്‍ ഒരുപാട് പേര്‍ ഒപ്പം നില്‍ക്കുമെന്ന് കരുതിയില്ല. തനിക്ക് സൗഹൃദമില്ലാത്തവര്‍ പോലും തന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് പിന്തുണച്ചെന്നും മീന പറഞ്ഞു.

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ മീന അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നടി പിന്നീട് തിരിച്ചു വന്നപ്പോഴും താരത്തിന് ആരാധക പിന്തുണയുണ്ടായിരുന്നു. തിരിച്ചുവരവില്‍ മലയാള സിനിമയിലും താരത്തിന് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നു.

ദൃശ്യം, ബാല്യകാല സഖി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകളാണ് രണ്ടാം വരവില്‍ മീനയ്ക്കായി മലയാളസിനിമ കാത്തുവച്ചിരുന്നത്.

Anu B