പരസ്യമായി വെല്ലുവിളി നടത്തി മീന, പ്രതികരണം ഇല്ലാതെ മഞ്ജു വാര്യരും!

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം മീനയ്ക്ക് കഴിഞ്ഞു. മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തത് ചെയ്യുന്നതിൽ താരം പ്രത്യേകം ശ്രദ്ധ നൽകിയതിനാൽ ചെയ്ത സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളും ആയിരുന്നു. കുറച്ചു നാളുകൾ നീണ്ട ഇടവേളയ്‌ക്കു ശേഷം മീന വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്.

ഇപ്പോൾ മീന മഞ്ജു വാര്യരോട് പരസ്യമായി വെല്ലുവിളി നടത്തിയിരിക്കുകയാണ്. ഗ്രീൻ ഇന്ത്യ ചലഞ്ചിന്‌ വേണ്ടിയാണ് മീന ഇത്തരത്തിൽ വെല്ലുവിളി നടത്തിയിരിക്കുന്നത്. പ്രകൃതിക്ക് വേണ്ടി ചെടികൾ നടാനും കൂടുതൽ ചെടികൾ നേടുന്നതിനായി സഹപ്രവർത്തകരോട് ചലഞ്ച ചെയ്യുകയും ചെയ്യുന്ന ഒരു ചലഞ്ചിനെയാണ് ഗ്രീൻ ഇന്ത്യ ചലഞ്ച് എന്ന് പറയുന്നത്. ഇതിൽ മീന പങ്കെടുക്കുകയും കൂടുതൽ ചെടികൾ നടുന്നതിനായി മഞ്ജു വാര്യർ, കിച്ച സുദീപ് വെങ്കിടേഷ് തുടങ്ങിയ താരങ്ങളുടെ പേര് മെൻഷൻ ചെയ്ത് ചലഞ്ച് ചെയ്തിരിക്കുകയും ആണ്.
മലയാളത്തിൽ നിന്നും മഞ്ജു വാര്യരുടെ പേര് മാത്രം ആണ് മീന തന്റെ ചലഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനോട് മഞ്ജു വാര്യർ ഇത് വരെ പ്രതികരിച്ചിട്ടില്ല. മഞ്ജു ഈ ചലഞ്ച് ഏറ്റുടുക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. മീന പ്രധാനവേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ദൃശ്യം 2. ചിത്രത്തിൽ റാണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലുമൊക്കെയാണ് താരം കൂടുതലും അഭിനയിച്ചതെങ്കിലും അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചത് മലയാളം സിനിമയിൽ നിന്നാണ്.
Sreekumar R