Film News

‘ഈ രംഗത്ത് വരുകയാണെങ്കിൽ ഇതൊക്കെ നേരിടാൻ തയ്യാറായിട്ട് വേണം ഇറങ്ങാൻ’; പ്രതികരണവുമായി മീനാക്ഷി

റിയാലിറ്റി ഷോയിലൂടെ എത്തി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി വലിയ തിരക്കിലാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന ഷോയിലൂടെയാണ് മീനാക്ഷി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അവതാരക എന്ന നിലയിൽ പ്രേക്ഷരുടെ ഇഷ്ടം നേടി. ഇപ്പോൾ സിനിമകളിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയ ലോകത്തേക്ക് വന്നത്.

അടുത്തിടെ ഒരു ചടങ്ങിൽ മീനാക്ഷി ധരിച്ച ഒരു ഡ്രെസ് സോഷ്യൽ മീ‍ഡിയയിൽ വലിയ സൈബർ ആക്രമണത്തിന് കാരണമായിരുന്നു. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ ആണ് വൈറലായത്. പിസ്ത ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രം ധരിച്ചാണ് മീനാക്ഷി ചടങ്ങിന് എത്തിയത്. എന്നാൽ മീനാക്ഷിയുടെ വസ്ത്രധാരണ രീതിക്കെതിരെ ഒരു ഭാ​ഗത്ത് വിമർശനങ്ങൾ ഉയർന്നു. താരത്തിന്റെ കുടുംബത്തെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു ചില കമന്റുകൾ. എന്നാൽ സൈബർ ആക്രമണത്തിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് മീനാക്ഷി.

വസ്ത്രം സംബന്ധിച്ച വിമർശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിനാണ് മീനക്ഷി കൃത്യമായ മറുപടിയാണ് നൽകിയത്. ഇത്തരം കമൻറുകളോട് ഞാൻ പ്രതികരിക്കാറേയില്ല. അപ്പോൾ പ്രശ്‌നം തീർന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോൾ ശബ്ദം ഉണ്ടാകുന്നില്ലല്ലോ.

ഈ രംഗത്ത് വരുകയാണെങ്കിൽ ഇതൊക്കെ നേരിടാൻ തയ്യാറായിട്ട് വേണം ഇറങ്ങാൻ. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാൻ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാൻ പറ്റില്ല. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകർക്കുള്ളതാണ്. വ്യക്തി ജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകൾ പറയും. അത് തടാൻ സാധിക്കാത്ത കാര്യമാണെന്നും മീനാക്ഷി പറഞ്ഞു.

Anu B