മനോഹര നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപ്- വിഡിയോ കാണാം

ജനപ്രിയ നായകൻ ദിലീപിന്റെയും ലേഡിസൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ താരമാണ്. പൊതുവേ മീനാക്ഷി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറില്ലെങ്കിലും യുവനടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം താരമാകുന്നത് മീനാക്ഷിയാണ്.

ഇപ്പോഴിതാ, മനോഹരമായ നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.ഒരു ഹിറ്റ് ഹിന്ദി ഗാനത്തിനാണ് അതിമനോഹരമായി മീനാക്ഷി ചുവടുവയ്ക്കുന്നത്. നിരവധി പേരാണ് മീനാക്ഷിയുടെ നൃത്ത വിഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അമ്മയെ പോലെ തന്നെ മോളും മികച്ച് നർത്തകിയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന കമന്റ്്.


അതേസമയം,മീനാക്ഷിയുടെ വിശേഷങ്ങൾ സുഹൃത്തുകളിലൂടെയാണ് അധികവും പുറത്തെത്തുന്നത്. മീനാക്ഷിയും ചലച്ചിത്രതാരം നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്. നൃത്തവിഡിയോകളിലൂടെയാണ് പൊതുവെ മീനാക്ഷി താരമാകാറുള്ളത്.അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ നൃത്തവുമായി വിസ്മയിപ്പിച്ചിരുന്നു മീനാക്ഷി. മീനാക്ഷി മാധ്യമങ്ങൾക്ക് മുമ്പിൽ അധികം പ്രത്യക്ഷപ്പെടാറില്ല എന്നതാണ് മറ്റൊരു കാര്യം. അടുത്തിടെ തെക്കുകിഴക്കൻ ഫ്രാൻസിലെ ചമോനിക്സിൽ നിന്നുള്ള മീനാക്ഷി ചിത്രങ്ങൾ വൈറലായിരുന്നു.

 

Aiswarya Aishu