സാമ്പത്തിക കാര്യങ്ങൾ പോലും കൈകാര്യം ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു, മീര നന്ദൻ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് മീര നന്ദൻ. റിയാലിറ്റി  അവതാരകയായിട്ടണ് മീര പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. അതിനു ശേഷം നിരവധി പരിപാടികളുടെ ഭാഗമായ താരം തനിക്ക് ഒരു നടി ആകണെമെന്നാണ് ആഗ്രഹം എന്ന് റിയാലിറ്റി ഷോ അവതരണത്തിന് ഇടയിൽ തന്നെ പറഞ്ഞിരുന്നു. മീരയുടെ ആഗ്രഹം പോലെ തന്നെ താരം സിനിമയിലേക്ക് എത്തുകയായിരുന്നു. മുല്ല എന്ന ചിത്രത്തിൽ കൂടിയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. ദിലീപിനൊപ്പമാണ് ഈ ചിത്രത്തിൽ നായിക വേഷത്തിൽ മീര അഭിനയിച്ചത്.അതിനു ശേഷവും നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ അഭിനയത്തിൽ ഇടവേള എടുത്ത താരം അഭിനയം ഉപേക്ഷിച്ച് ദുബായിലേക്ക് പോയിരുന്നു.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ദുബായിൽ ആർ ജെ ആയി വർക്ക് ചെയ്തു വരുകയായിരുന്നു മീര. കഴിഞ്ഞ ദിവസമാണ് മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാൽ ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മീരയുടെ വാക്കുകൾ ഇങ്ങനെ, ചെറുപ്പം മുതൽ തന്നെ ഞാൻ എന്റെ എല്ലാ കാര്യങ്ങളൂം അമ്മയെ ആശ്രയിച്ചാണ് ചെയ്തിരുന്നത്. ഞാൻ ഷൂട്ടിനും ഉദ്ഘാടനങ്ങൾക്കും ഒക്കെ പോകുമ്പോൾ ‘അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാൻ പറ്റാത്ത സാഹചര്യത്തിൽ അച്ഛനും സഹോദരനും ഒക്കെയാണ് വന്നിരുന്നത്. എനിക്ക് ഒറ്റയ്ക്ക് എന്റെ ഒരു പെട്ടി പാക്ക് ചെയ്യാൻ പോലും അറിയില്ലായിരുന്നു. എല്ലാത്തിനും അമ്മയെ ആശ്രയിച്ചിരുന്നു.

എന്നാൽ ഞാൻ ദുബായിൽ പോയപ്പോൾ എന്റെ ഒപ്പം അമ്മയും വന്നിരുന്നു. എല്ലാം സെറ്റ് ആക്കി തരാൻ വേണ്ടിയാണ് ഒരു മാസം എനിക്ക് ഒപ്പം ‘അമ്മ വന്നത്. എന്നാൽ ‘അമ്മ വന്നിട്ട് പോയതിന് ശേഷം എനിക്ക് ആകെ അവിടെ ഒറ്റയ്ക്കു നില്ക്കാൻ കഴിയാതെ വന്നു. സാമ്പത്തിക ഇടപാടുകൾ പോലും എനിക്ക് ഒറ്റയ്ക്കു ചെയ്യാൻ അറിയില്ലായിരുന്നു. അതെല്ലാം അച്ഛനും അമ്മയുമായിരുന്നു നോക്കിയിരുന്നത്. ‘അമ്മ പോയ ശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നൽ ഉണ്ടായി തുടങ്ങി. അത് വരെ ഒരാളെ ആശ്രയിച്ച് ജീവിച്ചിട്ട് പെട്ടന്ന് ആശ്രയിക്കാൻ ആരും ഇല്ലാതെ വരുമ്പോഴുള്ള ഒരു ബുദ്ധിമുട്ട് ഭയങ്കരമായിരുന്നു. എന്നാൽ തിരിച്ച് വരാനും നാണക്കേട് ആയിരുന്നു. കുറെ ബുദ്ധിമുട്ടി എന്നും എന്നാൽ അതൊക്കെ തിരിച്ചറിഞ്ഞു കൂടെ നിന്നത് തന്റെ സുഹൃത്തുക്കൾ ആണെന്നുമാണ് മീര പറയുന്നത്.

Devika Rahul