ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് നടി മീര ജാസ്മിന് സിനിമാലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന് എന്ന പേരും നല്‍കിയത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു. സ്ത്രീപ്രാധാന്യമുള്ള സിനിമകളാണ് മീരയ്ക്ക് തുടര്‍ച്ചയായി ലഭിച്ചത്. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു മീര. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് മീരാജാസ്മിന്. തിരിച്ചുവരവില്‍ വലിയ സ്വീകരണം തന്നെയാണ് മീരയ്ക്ക് മലയാളികള്‍ കൊടുത്തത്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മീരയുടെ വാക്കുകള്‍-
എന്റെ മനസ്സിലുള്ള സിനിമകള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ശരി. എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു , അത് കരിയര്‍ ആണെങ്കിലും അതെന്റെ പേഴ്സണല്‍ ലൈഫില്‍ ആണെങ്കിലും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല.
ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ഉടനെ തന്നെ ഇനി അടുത്ത സിനിമ ഏതാണ് എന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായതായി തോന്നിയിട്ടുണ്ട്. അതുപോലെ സിനിമ ഇല്ലെന്നു പറയാന്‍ ഒരു നാണക്കേട് ഉണ്ടായിരുന്നു. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്. ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണെങ്കില്‍ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കും. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തയുടെ ആവശ്യമില്ല. അതേസമയം എനിക്ക് സിനിമയില്‍ അത്ര വലിയ സുഹൃത്തുക്കളൊന്നും ഇല്ല, ഉണ്ടെന്നു പറഞ്ഞാല്‍ അത് ദിലീപേട്ടന് ആണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…