വീണ്ടും ഒരു സത്യന് അന്തിക്കാട് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന് തിരിച്ചു വരികയാണ്. മകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നടി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തിരിച്ചു വരവില്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. എഫ്.ടി.ക്യു വിത്ത് രേഖ മേനോന് എന്ന പരിപാടിയില്‍ ആണ് മീര ജാസ്മിന് തന്റെ തിരിച്ചു വരവിനെ കുറിച്ചും കഥാപാത്രങ്ങള്‍ ആയി മാറുമ്പോഴും ഉള്ള പേടിയെ കുറിച്ച് തുറന്ന് പറഞ്ഞത്. മീര ജാസ്മിന്റെ വാക്കുകളിലേക്ക്… എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു..
ഞാന്‍ പണ്ടും അങ്ങനെയാണ്.. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോകുമ്പോഴും ഭയങ്കര നെര്‍വസ് ആകാറുണ്ട്. പിന്നെ സിനിമ തുടങ്ങി ഒരു രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണ് ആ ടെന്‍ഷന്‍ ഒന്ന് തണുത്ത്.. ശരിയായി വരുന്നത്… ഇത് ഭയങ്കര നെര്‍വസ് ആയിരുന്നു. പിന്നെ സത്യന് അങ്കിള്‍ ആയതുകൊണ്ട് ചില് ആണ്…
എന്നാണ് നടി പറയുന്നത്. ഞാന്‍ ഒരുപാട് നാളുകള്‍ മുന്‍പേ സിനിമയില്‍ എത്തിയ വ്യക്തിയാണ്. അതൊരു വലിയ യാത്രയായിരുന്നു ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. ജീവിതത്തില്‍ നമ്മുടെ സന്തോഷം ആണ് ഏറ്റവും വലുത്. ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ ചെയ്തു കൊണ്ടിരുന്നപ്പോഴും എനിക്ക് വേണ്ടി സമയം മാറ്റി വെയ്ക്കാന്‍
കഴിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ് പോയപ്പോഴും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു, ഇപ്പോള്‍ ജീവിതത്തെ വേറൊരു രീതിയിലാണ് കാണുന്നത്. ആ ഇടവേള വളരെ നല്ല രീതിയില്‍ തന്നെ വിനിയോഗിച്ചു, കുക്കിംഗ് പഠിച്ചു, ബിസിനസ് തുടങ്ങി…സ്വയം കാര്യങ്ങള്‍ ചെയ്യാനും ശീലിച്ചു എന്നും മീര ജാസ്മിന് പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…