“തിരിച്ചു വരവില്‍ പേടിയുണ്ടായിരുന്നു”..! തുറന്ന് പറഞ്ഞ്‌ മീര ജാസ്മിന്‍

വീണ്ടും ഒരു സത്യന്‍ അന്തിക്കാട് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന്‍ തിരിച്ചു വരികയാണ്. മകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നടി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തിരിച്ചു വരവില്‍…

വീണ്ടും ഒരു സത്യന്‍ അന്തിക്കാട് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന്‍ തിരിച്ചു വരികയാണ്. മകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നടി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തിരിച്ചു വരവില്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയില്‍ ആണ് മീര ജാസ്മിന്‍ തന്റെ തിരിച്ചു വരവിനെ കുറിച്ചും കഥാപാത്രങ്ങള്‍ ആയി മാറുമ്പോഴും ഉള്ള പേടിയെ കുറിച്ച് തുറന്ന് പറഞ്ഞത്. മീര ജാസ്മിന്റെ വാക്കുകളിലേക്ക്… എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു..

ഞാന്‍ പണ്ടും അങ്ങനെയാണ്.. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോകുമ്പോഴും ഭയങ്കര നെര്‍വസ് ആകാറുണ്ട്. പിന്നെ സിനിമ തുടങ്ങി ഒരു രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണ് ആ ടെന്‍ഷന്‍ ഒന്ന് തണുത്ത്.. ശരിയായി വരുന്നത്… ഇത് ഭയങ്കര നെര്‍വസ് ആയിരുന്നു. പിന്നെ സത്യന്‍ അങ്കിള്‍ ആയതുകൊണ്ട് ചില്‍ ആണ്…

എന്നാണ് നടി പറയുന്നത്. ഞാന്‍ ഒരുപാട് നാളുകള്‍ മുന്‍പേ സിനിമയില്‍ എത്തിയ വ്യക്തിയാണ്. അതൊരു വലിയ യാത്രയായിരുന്നു ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി. ജീവിതത്തില്‍ നമ്മുടെ സന്തോഷം ആണ് ഏറ്റവും വലുത്. ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ ചെയ്തു കൊണ്ടിരുന്നപ്പോഴും എനിക്ക് വേണ്ടി സമയം മാറ്റി വെയ്ക്കാന്‍

sathyan-anthikad-makal-teaser-released

കഴിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ് പോയപ്പോഴും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു, ഇപ്പോള്‍ ജീവിതത്തെ വേറൊരു രീതിയിലാണ് കാണുന്നത്. ആ ഇടവേള വളരെ നല്ല രീതിയില്‍ തന്നെ വിനിയോഗിച്ചു, കുക്കിംഗ് പഠിച്ചു, ബിസിനസ് തുടങ്ങി…സ്വയം കാര്യങ്ങള്‍ ചെയ്യാനും ശീലിച്ചു എന്നും മീര ജാസ്മിന്‍ പറയുന്നു.