മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീരാ ജാസ്മിന്. ഒരിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിദേശത്തു നിന്നുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.
ഇത്തവണ കറുപ്പ് നിറത്തിലുള്ള ഒരു ഷോര്‍ട് ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചത്. ഇതിനോടൊപ്പം റെയിന്‍ബോ കളര്‍ ഷാളും ധരിച്ചിട്ടുണ്ട്. ‘ഏഴ് ദിനങ്ങള്‍, ഏഴ് മാനസികാവസ്ഥകള്‍, ഏഴ് നിറങ്ങള്‍’ എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. നിങ്ങള്‍ ലോകത്തെ എട്ടാമത്തെ അദ്ഭുതമാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. മനോഹരമായ ചിരിയാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഫിറ്റ്നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീരയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം.
2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. കാളിദാസ് ജയറാം നായകനായെത്തിയ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും താരമെത്തിയിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…