‘ഏഴ് ദിനങ്ങള്‍, ഏഴ് മാനസികാവസ്ഥകള്‍, ഏഴ് നിറങ്ങള്‍’ ; വീണ്ടും ഗ്ലാമറസായി മീര ജാസ്മിൻ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീരാ ജാസ്മിന്‍. ഒരിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിദേശത്തു നിന്നുള്ള ചിത്രങ്ങള്‍ താരം…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീരാ ജാസ്മിന്‍. ഒരിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിദേശത്തു നിന്നുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

ഇത്തവണ കറുപ്പ് നിറത്തിലുള്ള ഒരു ഷോര്‍ട് ഗൗണ്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചത്. ഇതിനോടൊപ്പം റെയിന്‍ബോ കളര്‍ ഷാളും ധരിച്ചിട്ടുണ്ട്. ‘ഏഴ് ദിനങ്ങള്‍, ഏഴ് മാനസികാവസ്ഥകള്‍, ഏഴ് നിറങ്ങള്‍’ എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. നിങ്ങള്‍ ലോകത്തെ എട്ടാമത്തെ അദ്ഭുതമാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. മനോഹരമായ ചിരിയാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീരയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം.

2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. കാളിദാസ് ജയറാം നായകനായെത്തിയ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും താരമെത്തിയിരുന്നു.