മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്മിന്. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നിങ്ങള്‍ക്കാരെയാണ് ഇഷ്ടമെന്ന് മീര ചോദിക്കുന്നു. ‘കസ്തൂരിമാനിലെ പ്രിയംവദ’, ‘ഗ്രാമഫോണിലെ ജെനിഫര്‍’, ‘അച്ചുവിന്റെ അമ്മയിലെ അശ്വതി’, ‘സ്വപ്നക്കൂടിലെ കമല’, തുടങ്ങി മീരയുടെ എട്ട് കഥപാത്രങ്ങളാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് വീഡിയോയ്ക്ക് തന്റെ ഇഷ്ടകഥാപാത്രങ്ങളുടെ പേര് പറഞ്ഞുള്ള കമന്റുമായി എത്തിയത്.
അതേസമയം സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീരാ ജാസ്മിന് മലയാളത്തില്‍ തിരിച്ചെത്തുകയാണ്. തന്റെ തിരിച്ചു വരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്മിന് യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് പ്രതികരിച്ചത്. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന് അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിതെന്നും മീര പറഞ്ഞു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…