സൂത്രധാരന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്… വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തിരിച്ചു വരവ് നടത്തിയ നടി വിവാഹ ശേഷം ഇത്രയും നാള് എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് മീര തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്..
സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിര്‍ത്താതെയുള്ള യാത്രയായിരുന്നു എന്റേത്… ഒരു ഇടവേള ആവശ്യമായിരുന്നു…വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ആ സമയം വളരെ ക്രിയേറ്റീവായി വിനിയോഗിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പരസഹായമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ സാധിക്കാത്ത ആളായിരുന്നു ഞാന്‍.. സിനിമയിലെ സെറ്റില്‍ പോലും നമ്മളെ സഹായിക്കാന്‍
ഒരുപാട് പേര് ഉണ്ടാകും.. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇല്ലായിരുന്നു… എന്നാല്‍ പിന്നീട് സ്വന്തം കാര്യങ്ങള്‍ സ്വയം തന്നെ ചെയ്യാന്‍ ശ്രമിച്ചു.. കുക്കിംഗ് പഠിച്ചു… ബിസിനസ് ചെയ്യാന്‍ തുടങ്ങി.. അങ്ങനെ സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ആ സമയം വളരെ നന്നായിട്ട് തന്നെയാണ്
വിനിയോഗിച്ചത്… ഇപ്പോള്‍ ജീവിതത്തെ വളരെ പോസിറ്റീവ് ആംഗിളിലൂടെയാണ് നോക്കി കാണുന്നത്… സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് ഇപ്പോള്‍ മനസസിലാക്കുന്നുണ്ടെന്നും അതിനായിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നും മീര ജാസ്മിന് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…