സിനിമയില്‍ നിന്ന് മാറി നിന്നപ്പോള്‍ മീര ജാസ്മിന്‍ എവിടെയായിരുന്നു…? താരം തന്നെ വെളിപ്പെടുത്തുന്നു..!

സൂത്രധാരന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്‍… വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.…

സൂത്രധാരന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്‍… വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത താരം ഇപ്പോള്‍ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തിരിച്ചു വരവ് നടത്തിയ നടി വിവാഹ ശേഷം ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യത്തിന് മീര തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്..

സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിര്‍ത്താതെയുള്ള യാത്രയായിരുന്നു എന്റേത്… ഒരു ഇടവേള ആവശ്യമായിരുന്നു…വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ആ സമയം വളരെ ക്രിയേറ്റീവായി വിനിയോഗിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പരസഹായമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ സാധിക്കാത്ത ആളായിരുന്നു ഞാന്‍.. സിനിമയിലെ സെറ്റില്‍ പോലും നമ്മളെ സഹായിക്കാന്‍

ഒരുപാട് പേര്‍ ഉണ്ടാകും.. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇല്ലായിരുന്നു… എന്നാല്‍ പിന്നീട് സ്വന്തം കാര്യങ്ങള്‍ സ്വയം തന്നെ ചെയ്യാന്‍ ശ്രമിച്ചു.. കുക്കിംഗ് പഠിച്ചു… ബിസിനസ് ചെയ്യാന്‍ തുടങ്ങി.. അങ്ങനെ സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ആ സമയം വളരെ നന്നായിട്ട് തന്നെയാണ്

വിനിയോഗിച്ചത്… ഇപ്പോള്‍ ജീവിതത്തെ വളരെ പോസിറ്റീവ് ആംഗിളിലൂടെയാണ് നോക്കി കാണുന്നത്… സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് ഇപ്പോള്‍ മനസസിലാക്കുന്നുണ്ടെന്നും അതിനായിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്നും മീര ജാസ്മിന്‍ വ്യക്തമാക്കുന്നു.