എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച താരമാണ് മീര ജാസ്മിന്. മലയാളത്തില്‍ മാത്രമല്ല ഇതരഭാഷാ ചിത്രങ്ങളിലേയും നിറ സാന്നിധ്യമായിരുന്നു മീരജാസ്മിന്. സിനിമാ മേഖലയില്‍ നിന്ന് പിന്നീട് പൂര്‍ണമായും മീര മാറി നിന്നത് താരത്തിന്റെ ആരാധകരെ വല്ലാതെ നിരാശയിലാക്കിയിരുന്നു. അതുപോലെ നീണ്ട ഇടവേളയ്ക്ക് ശേഷം താരം മടങ്ങി എത്തുകയാണ് മകള്‍ എന്ന ചിത്രത്തിലൂടെ. സത്യന് അന്തിക്കാട് ഒരുക്കുന്ന കുടുംബ ചിത്രത്തില്‍ ജയാറം ആണ് നായകന് ആയി എത്തുന്നത്.
സിനിമാ മേഖലയിലേക്കുള്ള തിരിച്ച് വരവിനോട് അനുബന്ധിച്ച് താരം ഈ അടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് ആരാധകരാണ് താരത്തിന്റെ ഫോളോവേഴ്സ് ആയി എത്തിയത്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം ആദ്യം പങ്കുവെച്ച ചിത്രവും തന്റെ പുതിയ സിനിമയായ മകളിലെ ക്യാരകടറില് നില്ക്കുന്ന ഫോട്ടോയാണ്. ഇപ്പോഴിതാ തന്റെ ജിവിതത്തിലെ ഒരു പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം,
സഹോദരന്റെ പിറന്നാളിന് ഇന്‍സ്റ്റാഗ്രാമിലൂടെ ആശംസകള്‍ നേരുകയാണ് മീര ജാസ്മിന്. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. സഹോദരന് ആശംകള്‍ നേര്‍ന്ന് താരം കുറിക്കുന്നത് ഇങ്ങനെ… ‘ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോന് കുട്ടാ” മീര കുറിച്ചു. നിരവധിപ്പേരാണ് മീരയുടെ സഹോദരന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. സഹോദരന് വേണ്ടി പങ്കുവെച്ച ഈ പോസ്റ്റ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം,
ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ മീര പോസ്റ്റ് ചെയ്തിരുന്നു. സന്തോഷത്താല്‍ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയില്‍ കാണാനാവുക.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…