Categories: Film News

വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ ആയിരുന്ന ഇവർക്കെങ്ങനെ ദേവിയെ അവതരിപ്പിക്കാൻ കഴിയും!

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നയന്താരയ്ക്കെതിരെ പ്രതികരിക്കുകയാണ് മോഡലും ബിഗ് ബോസ് മൽത്സാരാർത്ഥിയും ആയിരുന്ന മീര മിഥുൻ. മൂക്കുത്തി അമ്മൻ ആണ് നയന്താരയുടേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ നയൻതാരയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ചുകൊണ്ടാണ് മീര എത്തിയിരിക്കുന്നത്. വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ ആയിരുന്ന നയൻതാര അമ്മനെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് അമ്മൻ ആരാണെന്നു നയൻതാരയ്ക്ക് അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്.തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ.തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല എന്നുമാണ് മീര ട്വിറ്റ് ചെയ്‌തത്‌.
നടനും നർത്തകനുമായ പ്രഭുദേവയുമായി നയൻതാര പ്രണയത്തിൽ ആയിരുന്നു. വിവാഹം വരെ ആ ബന്ധം എത്തിയെങ്കിലും വിവാഹത്തിന് മുൻപ് വേര്പിരിയുകയായിരുന്നു. ഇപ്പോൾ നയൻതാര സംവിധായകനായ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു.

Devika Rahul