വിവാഹം ഉടൻ, ആരാധകരോട് മനസ്സ് തുറന്ന് മീര നന്ദൻ!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് മീര നന്ദൻ, ദിലീപ് നായകനായ ചിത്രം മുല്ലയിൽ കൂടിയാണ് മീര അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചത്, പിന്നീട് താരത്തിനെ തേടി നിരവധി അവസരങ്ങൾ വന്നെത്തി, കഴിഞ്ഞ ദിവസം മീരയുടെ മുപ്പതാം പിറന്നാൾ ആയിരുന്നു, പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു, സ്വന്തം ചിത്രത്തിനൊപ്പമാണ് മീര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, ഇരുപതുകളില്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും, പ്രണയത്തകര്‍ച്ചയെക്കുറിച്ചും എല്ലാം കുറിപ്പിലൂടെ താരം തുറന്ന് പറഞ്ഞിരുന്നു. തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും, പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു.

ഇപ്പോൾ ആരാധകരുമായി ക്യൂ ആൻഡ് എ സെക്ഷനിൽ പങ്കെടുത്തപ്പോൾ മീര പങ്കുവെച്ച രസകരമായ കാര്യങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. പലരും പല തരം ചോദ്യങ്ങൾ ആണ് താരത്തിനോട് ചോദിച്ചത്. അതിനെല്ലാം രസകരമായ മറുപടിയും മീര പറഞ്ഞു. ദുബായിൽ കഴിയുന്ന താരം ഇനി എന്നാണ് ഇന്ത്യയിലേക്ക് വരുന്നത് എന്നാണു ഒരാൾ ചോദിച്ചത്. താൻ ഈ ഏപ്രിൽ 23 നു ഇന്ത്യയിലേക്ക് വരാൻ ഇരുന്നതാണെന്നും എന്നാൽ ഇന്ത്യയിലെ നിലവിലത്തെ സാഹചര്യം മോശം ആയത് കൊണ്ട് തല്ക്കാലം അങ്ങോട്ടേക്ക് ഒരു യാത്ര വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ഇനി എന്നാണ് മലയാള സിനിമയിലേക്ക് എന്ന ചോദ്യത്തിന്, ഇപ്പോൾ ഞാൻ ഒരു ജോലി ചെയ്യുകയല്ലേ, ഈ ജോലി എനിക്ക് ഇത് വരെ മടുത്തിട്ടില്ല, അങ്ങനെ മടുക്കുമ്പോൾ അതിനെ പറ്റി ചിന്തിക്കാം എന്നുമാണ് താരം മറുപടി നൽകിയത്.

വിവാഹം ഉടനെ ഉണ്ടോ എന്ന ചോദ്യത്തിന് അത് ഉടനെ ഒന്നും ഇല്ല എന്നാണ് താരം മറുപടി നൽകിയത്. വരൻ മലയാള സിനിമയിൽ നിന്ന് ആണെങ്കിൽ ആരായിരിക്കണം എന്നാണു മറ്റൊരു ചോദ്യം ചോദിച്ചത്. സിനിമയിലെ ആരും വേണ്ട എന്നാണു താരം മറുപടിപറഞ്ഞത്. ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്നവർ തമ്മിൽ വിവാഹം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് താരം അതിനു മറുപടി നൽകിയത്.

Devika Rahul