25 വയസ്സിനു മുൻപേ സ്ത്രീകൾ വിവാഹം കഴിക്കണം, വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്നു ; പുരുഷന് എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീക്കും ഉണ്ടാകണം

മുല്ല എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് മീര നന്ദൻ. തുടർന്ന് ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കുവാനും സാധിച്ചു. കഴിഞ്ഞിടയ്ക്ക് കേരളത്തിലെ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല എന്ന താരത്തിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. അതിന്റെ പ്രധാന കാരണമായി പറഞ്ഞിരുന്നത്, പെൺകുട്ടികൾ വിവാഹിതരാകുവാൻ തയ്യാറാകുന്നില്ല എന്ന് തന്നെയാണ്.

ഇപ്പോൾ ഈ വിഷത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മീര നന്ദൻ. ‘പുരുഷന്മാർ ഇൻഡിപെൻഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇൻഡിപെൻഡന്റ് ആകണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്ന വാർത്തകൾ സ്ത്രീകൾ കാണുന്നതാണ്. അതൊക്കെ ഈ കാര്യത്തിൽ സ്ത്രീകളെ ഇൻഫ്ലുവെൻസ് ചെയ്യുന്നതാണ്. അവർക്ക് എപ്പോഴാണോ വിവാഹം കഴിക്കാൻ തോന്നുന്നത് ആ സമയത്ത് അത് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.

25 വയസ്സിനു മുൻപേ സ്ത്രീകൾ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ ഒക്കെ ഇപ്പോൾ മാറി. ഇപ്പോൾ, വിവാഹം കഴിക്കാൻ തോന്നുന്ന സമയം മാത്രം വിവാഹത്തെ പാട്ടി ആലോചിക്കാൻ തുടങ്ങി. പുരുഷന് ഒരു വിവാഹത്തിന്റെ കാര്യത്തിൽ എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീക്കും ഉണ്ടാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.