സിനിമയിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നി നിന്നു , ഇപ്പോൾ തിരിച്ചു വരവ് നടത്തുന്നു, മീര നന്ദൻ

മലയാളികളുടെ പ്രിയങ്കരിയായ നടി  ആയിരുന്നു മീരാനന്ദൻ , ഇപ്പോൾ സിനിമയിൽ വീണ്ടും തിരിച്ചു വരവിനെ കുറിച്ച് തുറന്നു പറയുകയാണ് നടി, സിനിമയിൽ നിന്നും മാറി നിൽക്കണമെന്ന് തോന്നി അതെന്റെ മാത്രം തീരുമാനം ആയിരുന്നു അങ്ങനെ സിനിമയിൽ നിന്നും പിന്മാറി, എന്നാൽ ഇപ്പോൾ താൻ വീണ്ടും ഒരു തിരിച്ചു വരവ് നടത്തുകയാണ്, അതും അപ്രതീഷിതമായാണ് മീര പറയുന്നു.

സിനിമയിൽ നിന്നും താൻ പിന്മാറിയതും അപ്രതീഷിതമാണ്, താൻ ഒരിക്കലും സിനിമയിൽ വരു൦ എന്ന് പ്രതീഷിച്ചതല്ല. മുല്ല  എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം പിന്നീട് ഒരുപാടു സിനിമകൾ തനിക്കു ലഭിച്ചിരുന്നു അതിൽ മികച്ച കഥപാത്രങ്ങളുമായിരുന്നു ലഭിച്ചത്. പിന്നീട് അന്യഭാഷ ചിത്രങ്ങളിലും അവസരം ലഭിച്ചു. തുടര്ച്ച ആയി സിനിമകൾ ചെയ്യ്തപോൾ ഒരു ബ്രേക്ക് തോന്നി, അതെന്റെ തീരുമാനം ആയിരുന്നു നടി പറയുന്നു.

ദുബായിലെ ജീവിതം കംഫർട്ട് ആയി തോന്നി അതോടു സിനിമ പൂർണമായും വിട്ടു, ഇപ്പോൾ സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു ഇനിയും അതിനുള്ള തയ്യാറെടുപ്പിലാണ് മീര നന്ദൻ പറയുന്നു, മുല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു മീര നടി ആയി എത്തിയത്.

Suji