എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ആയിരുന്നു അത്! എന്റെ സ്വഭാവത്തിന് പോലും മാറ്റം ഉണ്ടായി, മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹ നിസ്ചയം, ലണ്ടൻ സ്വദേശി ശ്രീജു ആണ് നടിയുടെ വരൻ, ഇപ്പോൾ താരം തന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ നാട്ടിൽ താമസിക്കുന്ന സമയത്തു എന്റെ സ്വഭാവം തന്നെ വേറെ ലെവൽ ആയിരുന്നു, മിക്കപ്പോളും അമ്മയോട് അടിയുണ്ടാക്കുമായിരുന്നു. അതും വെറും സില്ലി കാര്യങ്ങൾക്ക്, മീര പറയുന്നു.

പക്ഷെ തന്റെ ദുബായിലെ ജീവിതം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു, ഒരു വ്യക്തിയെന്ന നിലയിൽ നല്ലമാറ്റമാണ് സംഭവിച്ചത്, എന്റെ സ്വഭാവവും മാറി, ഇപ്പോൾ ഒരു കാര്യത്തിനും താൻ വഴക്കിടാറില്ല. ഇഷ്ടമില്ലത്ത ആൾക്കാരോട് ഞാൻ മിണ്ടാറില്ല അതവർക്ക് നന്നായി മനസിലാകും.

ഇപ്പോൾ തനിക്ക് ആളുകളെ ഡീൽ ചെയ്‌യേണ്ടതെങ്ങനെ എന്ന് നന്നായി അറിയാം. അന്ന് എന്റെ ജീവിതത്തിൽ ഉണ്ടായ നിസാര പ്രശനങ്ങൾക്കെല്ലാം ഞാൻ പ്രതികരികുമായിരുന്നു എന്നാൽ ദുബായി ജീവിതം മാറ്റിമറിച്ചു, ഇവിടെ ആളുകൾക്ക് ഒന്നിനും നേരം കിട്ടാറില്ല, എല്ലാവരും സോഷ്യൽ ആണ് മീര നന്ദൻ പറയുന്നു.

 

Suji