Meera Vasudev Life
തന്മാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമായിരുന്നു മീര വാസുദെവ്. ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രം ഓർക്കുമ്പോൾ തന്നെ മീരയുടെ മുഖവും മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരും. എന്നാൽ തന്മാത്രയുടെ അധികം നല്ല ചിത്രങ്ങളിൽ ഒന്നും മലയാളികൾക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് മീര.
മുംബയിൽ താമസിക്കുകയായിരുന്ന മീരയെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. അത് കൊണ്ട് തന്നെ കേരളത്തിൽ ഒരു മാനേജറെ വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ് എനിക്ക് പറ്റിയ വലിയ തെറ്റ്. അദ്ദേഹം എന്റെ പ്രൊഫഷൻ അയാളുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. പല നല്ല സംവിധായകരിൽനിന്നും എനിക്ക് അവസരങ്ങൾ വന്നു. അതെല്ലാം അയാൾ ഓരോരോ കാരണങ്ങൾ പറഞ്ഞു ഒഴുവാക്കുകയും പകരം അദ്ദേഹത്തിന് താല്പര്യം ഉള്ള നടികളെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം എല്ലാം ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. അദ്ദേഹത്തെ വിശ്വസിച്ച് ഞാൻ ചെയ്ത ചിത്രങ്ങളുടെ കഥ പോലും എനിക്ക് അറിയില്ലായിരുന്നു. അവയെല്ലാം വൻ പരാജയം ആകുകയും ചെയ്തു. അയാളുടെ തനിനിറം മനസിലാക്കിയപ്പോഴേക്കും എനിക്ക് എന്റെ കരിയർ നഷ്ടപ്പെട്ടിരുന്നു.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും പരാജയമാണ് സംഭവിച്ചത്. രണ്ടു വിവാഹബന്ധങ്ങളും പരാചയപെടുകയാണ് ചെയ്തത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധവും വേര്‍പിരിഞ്ഞു’
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…