ചലച്ചിത്ര താരങ്ങളൊക്കെ അന്ധവിശ്വാസികള്‍ കൂടിയാണ്. കാരണം പേരിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ അമിത വിശ്വാസമുള്ളവരാണ് താരങ്ങള്‍. പേര് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അന്യഭാഷാതാരങ്ങള്‍ മാത്രമല്ല മലയാള താരങ്ങളും സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.
മലയാളത്തില്‍ സംവിധായകന് ജോഷി, ദിലീപ്, റോമ, ലെന എന്നിവരൊക്കെ പേര് മാറ്റിയിട്ടുള്ളവരാണ്. ജോഷി പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ദിലീപ് പേരില്‍ e കൂട്ടിച്ചേര്‍ത്തിരുന്നു.
ഇപ്പോഴിതാ പേര് മാറ്റിയ കൂട്ടത്തിലേക്ക് ചിരഞ്ജീവിയും എത്തിയിരിക്കുകയാണ്.
തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ആണ് ചിരഞ്ജീവി. എന്നാല്‍ അടുത്തിടെ റിലീസ് ചെയ്ത ഇദ്ദേഹത്തിന്റെ ആചാര്യ എന്ന ചിത്രം വലിയ രീതിയില്‍ പരാജയമായി മാറുകയായിരുന്നു. ലൂസിഫര്‍ എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ആണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കൂടാതെ വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേയ്ക്കലും താരം അഭിനയിക്കുന്നുണ്ട്.
പുതിയ ചിത്രത്തിന്റെ ഭാഗമായിട്ടാണ് താരം പേരു മാറ്റിയിരിക്കുന്നത് എന്നാണ് സൂചനകള്‍. പേരിനിടയില്‍ E എന്ന ഇംഗ്ലീഷ് അക്ഷരം കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചിരഞ്ജീവി ചെയ്തത്. ഗോഡ് ഫാദര്‍ എന്ന സിനിമയുടെ ടീസറില്‍ ഈ പുതിയ പേര് ആണ് ഉപയോഗിച്ചിരിക്കുന്നത്.
എന്തായാലും താരം പേരുമാറ്റിയത് തന്നെയാണോ എന്ന് ചര്‍ച്ചയാണ് സിനിമ ലോകത്ത്. ഉടനെ തന്നെ ഗോഡ് ഫാദര്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പേരുമാറ്റം നടത്തിയ താരങ്ങള്‍ക്കൊന്നും വലിയ രീതിയിലുള്ള വിജയം കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…