മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്, ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.
ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു,
കാത്തിരിപ്പിനൊടുവിൽ മേഘ്ന അമ്മയായിരിക്കുകയാണ്, ഒരു ആൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റിരരിക്കുകയാണ് താരകുടുംബം. ചിരഞ്ജീവിയുടെ സഹോദരന് ധ്രുവ് സര്‍ജയാണ് കുഞ്ഞ് പിറന്ന കാര്യം ഇന്‍സ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്