കഴിഞ്ഞ ഡിസംബറിലെ ആ സന്തോഷ നിമിഷങ്ങൾ, ചീരുവിന്റെ ഓർമയിൽ മേഘ്ന!

ഇന്നും ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ മേഘ്ന രാജിനും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ചിരഞ്ജീവി ഈ ലോകം വിട്ട് പോയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും തന്റെ ഭർത്താവിന്റെ ഓർമകളിൽ കഴിയുകയാണ് മേഘ്ന. അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം കന്നഡ സിനിമ ലോകത്തിന്റെ ഒന്നടങ്കം ആണ് പിടിച്ചുകുലുക്കിയത്. ആരാധകർക്കും തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടെന്നുണ്ടായ വേർപാട് ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചീരുവിന്റെ മരണസമയത്ത് ഗർഭിണിയായിരുന്ന മേഘ്‌ന അടുത്തിടയ്ക്കാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനം കുടുംബം ആഘോഷം ആക്കുകയായിരുന്നു. തന്റെ ചീരുവിന്റെ പുനർജന്മം ആണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

മലയാള സിനിമയിൽ അഭിനയിച്ചത് കൊണ്ട് മേഘ്ന മലയാളികളുടെ ഇഷ്ട്ട നായികയായിരുന്നു. കന്നഡ നടനായ ചീരുവുമായി പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം കഴിച്ചത്. അതോടെ ചീരുവും മലയാളികളുടെ ശ്രദ്ധ നേടാൻ തുടങ്ങിയിരുന്നു. ആരെയും അസൂയപ്പെടുത്തും വിധമുള്ള ദാമ്പത്യം ആയിരുന്നു ഈ കഴിഞ്ഞ രണ്ടു വര്ഷം ഇവർ നയിച്ചത്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2020 ജൂണിൽ ആയിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. തന്റെ പ്രിയതമന്റെ വേർപാടിൽ നിന്നും ഇന്നും കരകയറാൻ മേഘ്‌നയ്ക്ക് കഴിഞ്ഞിട്ടില്ല. കുഞ്ഞിന്റെ വരവോടെ താരത്തിന്റെ വിഷമത്തിനു കുറവ് വന്നിട്ടുണ്ടാകും എന്ന ആശ്വാസത്തിൽ ആണ് കുടുംബവും.

ഭർത്താവിന്റെ മരണശേഷം ആണ് മേഘ്ന ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സജീവമായി തുടങ്ങിയത്. തന്റെ പ്രിയതമനെ കുറിച്ചുള്ള ഓർമ്മകൾ ആണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളും ചിത്രങ്ങളും ഒക്കെയാണ് താരം പങ്കുവെക്കുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചീരുവുമൊത്തുള്ള ഒരു മനോഹരമായ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. 2018 ഡിസംബര്‍ 13ലെ ചിത്രമാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. 2018 മെയ് 2ന് ആയിരുന്നു മേഘ്‌നയുടേയും ചീരഞ്ജീവി സര്‍ജയുടേയും വിവാഹം. ആ വര്‍ഷത്തെ ഡിസംബര്‍ 13ലെ ചിത്രമാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. അതീവ സന്തോഷത്തോടെയാണ് ചിത്രത്തിൽ ഇരുവരും നിൽക്കുന്നത്. ചീരുവില്ലാത്ത ആദ്യ ഡിസംബർ ആണ് ഇതെന്നും താരം പറയുന്നു. ഈ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരുടെയും ഫാൻസ്‌ പേജുകളിൽ വലിയ രീതിയിൽ ചിത്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago