തായ്‌ലാന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ച്‌പൊളിച്ച് മേഘ്‌ന!!!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. മലയാളത്തിലൂടെ അരങ്ങേറിയ തമിഴിലും തെലുങ്കിലും സജീവസാന്നിധ്യമായി മാറിയ താരമാണ് മേഘ്‌ന. ‘യക്ഷിയും ഞാനും’, ‘ബ്യൂട്ടിഫുള്‍’ എന്നി ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ശേഷം താരം നടന്‍ ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തു. വളരെ പെട്ടെന്ന് അപ്രതീക്ഷിതമായിരുന്നു ചിരഞ്ജീവിയുടെ മരണം. അന്ന് ഗര്‍ഭിണിയായിരുന്ന മേഘ്നയ്ക്ക് പിറന്ന മകനെയും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ്. മേഘ്‌നയുടെയും ജൂനിയര്‍ ചീരൂവിന്റെയും വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധക ലോകം.

ഭര്‍ത്താവിന്റെ അകാല വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും മേഘ്‌ന തിരിച്ചുവന്നത് മകന്റെ കളിചിരികളോടെയാണ്. കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മേഘ്‌ന പതുക്കെ സോഷ്യലിടത്ത് സജീവമായി. തുടര്‍ന്ന് മെല്ലെ അഭിനയ രംഗത്തേക്കും കടന്നു വന്നു. അടുത്ത സുഹൃത്തുക്കളാണ് മേഘ്നയുടെ മടങ്ങിവരവിന് കൈപിടിച്ച് കൂടെ നിന്നത്.

ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അല്‍പ്പം ചില്‍ ചെയ്യാന്‍ ഒത്തു കൂടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. തായ്ലന്‍ഡിലാണ് മേഘ്‌ന കൂട്ടുകാരികള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നത്.

ഇവിടുത്തെ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുള്ളത്. മേഘ്നയുടെ പേര് ഇംഗ്ലീഷില്‍ എഴുതിയ ഒരു തൊപ്പി തലയില്‍ അണിഞ്ഞിട്ടുണ്ട്. ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ മേഘ്നയ്ക്ക് ആശംസകള്‍ നേരുന്നുണ്ട്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago