മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മലയാളത്തിലൂടെ അരങ്ങേറിയ തമിഴിലും തെലുങ്കിലും സജീവസാന്നിധ്യമായി മാറിയ താരമാണ് മേഘ്ന. ‘യക്ഷിയും ഞാനും’, ‘ബ്യൂട്ടിഫുള്‍’ എന്നി ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ശേഷം താരം നടന് ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തു. വളരെ പെട്ടെന്ന് അപ്രതീക്ഷിതമായിരുന്നു ചിരഞ്ജീവിയുടെ മരണം. അന്ന് ഗര്‍ഭിണിയായിരുന്ന മേഘ്നയ്ക്ക് പിറന്ന മകനെയും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ്. മേഘ്നയുടെയും ജൂനിയര്‍ ചീരൂവിന്റെയും വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധക ലോകം.
ഭര്‍ത്താവിന്റെ അകാല വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും മേഘ്ന തിരിച്ചുവന്നത് മകന്റെ കളിചിരികളോടെയാണ്. കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മേഘ്ന പതുക്കെ സോഷ്യലിടത്ത് സജീവമായി. തുടര്‍ന്ന് മെല്ലെ അഭിനയ രംഗത്തേക്കും കടന്നു വന്നു. അടുത്ത സുഹൃത്തുക്കളാണ് മേഘ്നയുടെ മടങ്ങിവരവിന് കൈപിടിച്ച് കൂടെ നിന്നത്.
ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന മേഘ്നയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അല്‍പ്പം ചില് ചെയ്യാന്‍ ഒത്തു കൂടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. തായ്ലന്ഡിലാണ് മേഘ്ന കൂട്ടുകാരികള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നത്.
ഇവിടുത്തെ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കുന്ന മേഘ്നയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുള്ളത്. മേഘ്നയുടെ പേര് ഇംഗ്ലീഷില്‍ എഴുതിയ ഒരു തൊപ്പി തലയില്‍ അണിഞ്ഞിട്ടുണ്ട്. ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ മേഘ്നയ്ക്ക് ആശംസകള്‍ നേരുന്നുണ്ട്.