മിനിസ്ക്രീനിലെ ഏറെ ആരാധകരുള്ള നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയായിട്ടാണ് മേഘ്ന പ്രശസ്തി നേടിയത്. നിരവധി ആരാധകരുമുണ്ട് താരത്തിന്. ആദ്യ കഥാപാത്രം തന്നെ ഏറെ വൈറലായിരുന്നു. ശേഷം താരം വിവാഹിതയാവുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ബന്ധം അധികം മുന്നോട്ടുപോയില്ല. താരത്തിന്റെ വിവാഹമോചനം ഏറെ വിവാദമായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കല്ല്യാണവേഷത്തില്‍ വധുവായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മേഘ്ന. നവവധുവായൊരുങ്ങിയുള്ള റീല്‍ വീഡിയോയാണ് താരംപങ്കുവച്ചത്.
പുതിയ സീരിയലായ ഹൃദയത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. നേരത്തെ മഞ്ഞള്‍ കല്യാണത്തിന്റെ വീഡിയോയും മേഘ്ന പങ്കിട്ടിരുന്നു.
നടി ഡിംപിള്‍ റോസിന്റെ സഹോദരനായിരുന്നു മേഘ്നയെ വിവാഹം കഴിച്ചത്. ചന്ദനമഴ സീരിയലില്‍ അഭിനയിക്കുമ്പോഴാണ് മേഘ്നയും ഡിംപിളും പരിചയത്തിലായത്. ആ സൗഹൃദമാണ് താരവിവാഹത്തിലേക്ക് എത്തിയത്. വിവാഹിതയായെങ്കിലും അധികം താമസിക്കാതെ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോടൊന്നും താരം പ്രതികരിച്ചിരുന്നില്ല, കാരണങ്ങളും പങ്കിട്ടിട്ടില്ല. വിവാഹമോചിതയായ ശേഷം തമിഴിലായിരുന്നു താരം ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ മലയാളത്തില്‍ സജീവമാണ് താരം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…