മണവാട്ടിയായി ഒരുങ്ങി മേഘ്‌ന, വീഡിയോ വൈറല്‍

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയായിട്ടാണ് മേഘ്‌ന പ്രശസ്തി നേടിയത്. നിരവധി ആരാധകരുമുണ്ട് താരത്തിന്. ആദ്യ കഥാപാത്രം തന്നെ ഏറെ വൈറലായിരുന്നു. ശേഷം താരം വിവാഹിതയാവുകയും ചെയ്തിരുന്നു.…

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയായിട്ടാണ് മേഘ്‌ന പ്രശസ്തി നേടിയത്. നിരവധി ആരാധകരുമുണ്ട് താരത്തിന്. ആദ്യ കഥാപാത്രം തന്നെ ഏറെ വൈറലായിരുന്നു. ശേഷം താരം വിവാഹിതയാവുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ബന്ധം അധികം മുന്നോട്ടുപോയില്ല. താരത്തിന്റെ വിവാഹമോചനം ഏറെ വിവാദമായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കല്ല്യാണവേഷത്തില്‍ വധുവായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മേഘ്ന. നവവധുവായൊരുങ്ങിയുള്ള റീല്‍ വീഡിയോയാണ് താരംപങ്കുവച്ചത്.

പുതിയ സീരിയലായ ഹൃദയത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. നേരത്തെ മഞ്ഞള്‍ കല്യാണത്തിന്റെ വീഡിയോയും മേഘ്ന പങ്കിട്ടിരുന്നു.

നടി ഡിംപിള്‍ റോസിന്റെ സഹോദരനായിരുന്നു മേഘ്‌നയെ വിവാഹം കഴിച്ചത്. ചന്ദനമഴ സീരിയലില്‍ അഭിനയിക്കുമ്പോഴാണ് മേഘ്നയും ഡിംപിളും പരിചയത്തിലായത്. ആ സൗഹൃദമാണ് താരവിവാഹത്തിലേക്ക് എത്തിയത്. വിവാഹിതയായെങ്കിലും അധികം താമസിക്കാതെ ഇരുവരും വേര്‍പിരിയുകയും ചെയ്തു.

വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോടൊന്നും താരം പ്രതികരിച്ചിരുന്നില്ല, കാരണങ്ങളും പങ്കിട്ടിട്ടില്ല. വിവാഹമോചിതയായ ശേഷം തമിഴിലായിരുന്നു താരം ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ മലയാളത്തില്‍ സജീവമാണ് താരം.