കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാൻ ശ്രമിക്കും മെഹ്റീൻ

Follow Us :

സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മെഹ്‌റീൻ പിർസാദ. വളരെ  പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം  തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരം  പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ  പറയുന്നത് ഇങ്ങനെ, സുൽത്താൻ ഓഫ് ഡൽഹി സീരിസ് കണ്ട് ആരാധകർക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് കലയും തൊഴിലുമാണ്. അതുകൊണ്ടുതന്നെ കഥയുടെ ഭാഗമായിട്ടുള്ള ഇഷ്ടമില്ലാത്ത സീനുകളും അവർക്ക് ചെയ്യേണ്ടിവരുന്നു.

സുൽത്താൻ ഓഫ് ഡൽഹി സീരീസിൽ വളരെ ക്രൂരമായ ഒരു ഭർതൃബലാ,ത്സം ഗ രംഗമുണ്ട്. പക്ഷെ ഇത്രയും ഗൗരവതരമായ ഒരു വിഷയത്തെ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് കിടപ്പറരംഗമെന്ന് ആണ്. അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നമുക്കിടയിൽ ഉള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണിത്. അതിനെ ഇത്ര നിസ്സാരമാക്കുകയാണ് ഇവർ. ഇവരുടെ ഈ രീതി ഒട്ടും ശരിയല്ല. മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന തങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ടെന്ന് ഇവർ മനസ്സിലാക്കണം.

അവരൊന്നും ഒരിക്കലും ഇത്തരം ഒരു സന്ദർഭത്തിൽ കൂടി കടന്നു പോകേണ്ടി വരല്ലേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്കെതിരായ ഇത്തരം ക്രൂരതയെയും അക്രമത്തെയും കുറിച്ചുള്ള ചിന്തകൾ തന്നെ അരോചകമാണ്. ഒരു നടി എന്ന നിലയിൽ ഈ കഥാപാത്രത്തോട് നീതി പുലർത്തേണ്ടത് എന്റെ ജോലിയാണ്. കൂടാതെ മിലൻ ലുത്രിയ സാർ സംവിധാനം ചെയ്ത സുൽത്താൻ ഓഫ് ഡൽഹിയുടെ ടീം വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗിനിടെ അഭിനേതാക്കളായ ഞങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അങ്ങേയറ്റം പ്രൊഫഷണലായിരുന്നു അവർ. കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും മെഹ്റീൻ പറഞ്ഞു.