കുറച്ച് കൂടി നല്ല വ്യക്തിയാകാൻ സിനിമ എന്നെ സഹായിച്ചു, ശ്രുതി രാമചന്ദ്രൻ

[പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രുതി രാമചന്ദ്രൻ. ജയസൂര്യ നായകനായി എത്തിയ പ്രേതം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത് എങ്കിലും ആസിഫ് അലി ചിത്രമായ സൺഡേ ഹോളിഡേയ് ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിലെ അഭിനയത്തോടെ താരത്തിന് തെപ്പക്കാരി എന്ന വിളിപ്പേരും ലഭിച്ചിരുന്നു. വളരെ മനോഹരമായി അഭിനയിച്ച താരത്തിന് വേറെയും നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. അവ എല്ലാം തന്നെ വളരെ മനോഹരമായ രീതിയിൽ ചെയ്യാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു.

തെലുങ്ക് ചിത്രത്തിലും ഇതിനോടകം തന്റെ അരങ്ങേറ്റം നടത്താൻ ശ്രുതിക്ക് കഴിഞ്ഞു. തിരക്കഥാകൃത്ത് ആയും താരം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സിനിമയെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങൾ ആണ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ, വെറുമൊരു വിനോദം മാത്രമായിട്ടല്ല പ്രേക്ഷകർ സിനിമയെ കാണുന്നത്. നമുക്ക് സമൂഹത്തിന് നൽകാൻ കഴിയുന്ന സന്ദേശങ്ങൾ ആണ് ഓരോ  സിനിമകൾ എന്നും അത് കൊണ്ട് തന്നെ പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കിയാവണം ഓരോ സിനിമകളും എടുക്കേണ്ടത് എന്നുമാണ് ശ്രുതി പറയുന്നത്.

കൃത്യമായ പൊളിറ്റിക്കല്‍ കറക്ട്‌നെസോടു കൂടിയായിരിക്കണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്, അത് ഇനി തമാശയ്ക്ക് വേണ്ടി ആണെങ്കിൽ പോലും എന്നാണ് എന്റെ അഭിപ്രായം. സിനിമയിൽ വന്നതിന്  ശേഷമാണു അത് എത്ര വലിയ ഒരു ലോകമാണെന്ന് ഞാൻ മനസ്സിലാകുന്നത്. ശരിക്കും ഒരുപാട് കഥകൾ ആണ് ഇപ്പോൾ കേൾക്കുന്നത്. അത്ര തന്നെ പുതിയ ആളുകളെയും ആണ് താൻ പരിചയപ്പെട്ടുക്കൊണ്ടിരിക്കുന്നത്. സിനിമയിൽ ഓരോ ദിവസവും ഓരോ പോലെയല്ല.  എന്നാൽ അതൊക്കെ ഞാൻ ആസ്വദിക്കുന്നുണ്ട് എന്നുമാണ് ശ്രുതി പറയുന്നത്.