നടി മേഘ്‌ന വിന്‍സന്റ് വിവാഹ മോചിതയായി !! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

ചന്ദന മഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ നടിയാണ് മേഘ്‌ന, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയും ഡോണും വിവാഹിതരായത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍. ഡിംപിളായിരുന്നു ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാർത്തയാണ്, എന്നാൽ ഈ വാർത്തയുടെ ഇരുവരും പ്രതികരിച്ചിരുന്നില്ല, ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം അദ്ദേഹത്തിന്റെ വിവാഹമുണ്ടാവുമെന്ന് അടുത്ത ബന്ധുക്കളും വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്ബത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മേഘ്‌നയുടേയും ഡോണിന്റേയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമ സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് ഇവരെ അനുഗ്രഹിക്കാനായി എത്തിയത്.

2018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ വരും ദിവസങ്ങളില്‍ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു അടുത്തിടെ മേഘ്‌ന പറഞ്ഞത്. പൊന്മകള്‍ വന്താല്‍ എന്ന പരമ്ബരയിലാണ് താരം ഒടുവിലായി വേഷമിട്ടത്. സ്വാമി അയപ്പനെന്ന പരമ്ബരയിലൂടെയായിരുന്നു മേഘ്‌ന അരങ്ങേറിയത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

13 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

22 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

28 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

36 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago