ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു, അവള്‍ വന്നതോടെ ഞാന്‍ ഹാപ്പിയായി-തുറന്ന് പറച്ചിലുമായി മേഘ്‌ന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് മേഘ്‌നയ്ക്കും ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിടപറഞ്ഞ മേഘ്‌ന വിവാഹമോചനത്തിന് ശേഷമാണ് വീണ്ടും അഭിനയലോകത്തേക്ക് എത്തുന്നത്.
വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യു ട്യൂബ് ചാനലുമായി സജീവമാണ് നടി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയില്‍ മേഘന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നടന്‍ ഷാനവാസ് ആണ് നായകന്‍.


ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞിനെ വേണം എന്നതെന്ന് തുറന്നു പറയുകയാണ് മേഘ്ന വിന്‍സന്റ്. താന്‍ പുതുതായി വാങ്ങിയ നായകുട്ടിയുടെ വിശേഷണങ്ങളാണ് തന്റെ യുട്യൂബ് ചാനല്‍ വഴി താരം ആരാധകര്‍ക്കായി പങ്ക് വെച്ചത്.

മേഘ്‌നയുടെ വാക്കുകള്‍- പെട്ടെന്നായിരുന്നു ആ ഒരു തീരുമാനം ഉണ്ടായത്. അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയതോടെ ജീവിതത്തില്‍ മാറ്റം ഉണ്ടായി തുടങ്ങി. വീട്ടില്‍ മൊത്തത്തില്‍ സന്തോഷം ഉണ്ടായി. ഹാപ്പി എന്നാണ് അവളുടെ പേര്. കൂടാതെ ഞങ്ങള്‍ ഉറങ്ങുന്ന സമയത്തില്‍ വരെ മാറ്റം ഉണ്ടായി. രാവിലെ ഉണരുന്ന സമയം മാറി. നായകുട്ടിക്ക് ഹാപ്പി എന്ന് പേരിടാന്‍ കാരണമായത് ജീവിതത്തില്‍ അവള്‍ വന്നപ്പോള്‍ നല്ല ഹാപ്പി ആണ് വീട്ടിലെല്ലാവരും.

 

Geethu