അഭിനയിക്കാന്‍ ഇറങ്ങിയാല്‍ പല കാര്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കേണ്ടി വരും, രശ്മിക

രശ്മിക മന്ദാന തെന്നിന്ത്യയിലെ വിലപിടിപ്പുള്ളതാരസുന്ദരികളില്‍ ഒരാളാണ്. തെലുങ്ക് സിനിമയിലാണ് താരം ഇപ്പോള്‍ സജീവമായി തുടരുന്നത്. കിരിക് പാര്‍ട്ടി എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറില്‍ ഒരു ബ്രേക്ക് ഉണ്ടാക്കിയ ചിത്രം. പിന്നീട് വിജയ് ദേവരക്കൊണ്ടക്കൊപ്പം എത്തിയ ഗീതഗോവിന്ദം നടിക്ക് നേടിക്കൊടുത്ത വിജയം ചെറുതൊന്നുമല്ലായിരുന്നു. മോഡലിംഗില്‍ കൂടിയാണ് രശ്മിക അഭിനയലോകത്തേക്ക് എത്തുന്നത്.
ആദ്യചിത്രത്തില്‍ നായകനായി എത്തിയ രക്ഷിത് ഷെട്ടിയുമായി നടത്തിയ ഡേറ്റിംഗ് വിവാഹനിശ്ചയം വരെ എത്തിയെങ്കിലും അത് ബ്രേക്ക് അപ്പ് ആയി. പിന്നീട് വിജയുമായി ഗോസിപ്പുകളുണ്ടായി. അതിനെ കുറിച്ച് സംസാരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല.

ഇപ്പോഴിതാ അഭിനയലോകത്തേക്ക് എത്തുമ്പോള്‍ നിരവധി നല്ല കാര്യങ്ങളും മോശം കാര്യങ്ങളുമുണ്ടെന്നാണ് ര്ശ്മിക പറയുന്നത്. രശ്മിക നായികയായ പുഷ്പയും വന്‍ഹിറ്റാണ്. ഇപ്പോഴിതാ രശ്മികയുടെ വാക്കുകളാണ് വൈറലാകുന്നത്.
രശ്മികയുടെ വാക്കുകള്‍- നിങ്ങള്‍ ഒരു അഭിനേതാവ് ആകാന്‍ വേണ്ടി ഇറങ്ങുന്നയാള്‍ ആണെങ്കില്‍ മറ്റൊരു താരത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ വരുന്നതെങ്കില്‍ അത്തരത്തില്‍ താരങ്ങളുടെ നല്ല വശം നോക്കി വരരുത്. ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ വഴങ്ങിക്കൊടുക്കേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ക്ക് പൊരുത്തപ്പെടേണ്ടി വരും. ഉദാഹരണം ആയി നമ്മള്‍ ഒരുപാട് തവണ ലേസറിന് വിധേയമാകേണ്ടി വരും. അത് തനിക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്.

 

Geethu