യുഎസ് ട്രിപ്പ് കഴിഞ്ഞു! അനുഗ്രഹം തേടി മൂകാംബിക ദേവിയുടെ അടുത്തെത്തി എംജി ശ്രീകുമാറും ലേഖയും

മലയാളത്തിന്റെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളി എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളാണ് എംജി പാടിയിട്ടുള്ളതൊക്കെയും. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. എല്ലാ വേദികളിലും ഇരുവരും ഒരുമിച്ച് തന്നെയാണ് എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെ അവര്‍ സ്ഥിരമായി വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇരുവരും അടുത്തിടെയായി യുഎസ് യാത്രയിലായിരുന്നു. ഇപ്പോഴിതാ ട്രിപ്പ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇരുവരും. ശ്രീകുമാറും ലേഖയും മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി എത്തിയിരിക്കുകയാണ്.

മൂകാംബിക ദര്‍ശനം എന്ന ക്യാപ്ഷനോടെയാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ലേഖ ഉഡുപ്പിയില്‍ നിന്നും എടുത്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു.

മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മുന്‍പ് എംജി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. ശ്രീകുമാറും ലേഖയും വര്‍ഷങ്ങളായി ലിവിങ് ടുഗതര്‍ ജീവിതത്തിലായിരുന്നു. അതിന് ശേഷം മൂകാംബികയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പെട്ടെന്ന് തീരുമാനിച്ചതായിരുന്നു വിവാഹമെന്നും ഇരുവരും പറഞ്ഞിരുന്നു.

പുതിയ ചിത്രങ്ങള്‍ക്ക് താഴെയും പതിവുപോലെ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ എത്തിയിട്ടുണ്ട്. ചില വിമര്‍ശന കമന്റുകളും പതിവുപോലെ എത്തി. ചില കമന്റുകള്‍ക്കെല്ലാം എംജി തക്ക മറുപടിയും കൊടുത്തിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇരുവരും ഇടവേളകള്‍ കിട്ടുമ്പോഴെല്ലാം യാത്രകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്.

Anu B