വിവാദങ്ങളെ കുറിച്ച് എനിക്ക് അറിയില്ല..!! കലയ്ക്ക് രാഷ്ട്രീയ പ്രതിച്ഛായ വേണ്ട! തുറന്നടിച്ച് എം.ജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാര്‍. ചാനല്‍ പരിപാടികളില്‍ ജഡ്ജായും അവതാരകനായും എല്ലാം താരം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിശ്ചയിച്ചിരുന്നു. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയും ചെയര്‍മാനായി നിശ്ചയിച്ചത്.

എന്നാല്‍ എം.ജി ശ്രീകുമാറിനെ നിയമിച്ചതിലെ രാഷ്ട്രീയമാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. എം.ജി ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നതോടെ സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം, ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടു കേള്‍വി മാത്രമേ തനിക്കുള്ളൂ എന്നാണ് എം.ജി പ്രതികരിക്കുന്നത്. പുതിയ തീരുമാനം സിപിഎം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ തനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പോലും പരിചയമില്ല. കേട്ടു കേള്‍വി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

 

 

Aswathy